എറണാകുളത്ത് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. യു.കെ പൗരനൊപ്പം ഉണ്ടായിരുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു സ്ത്രീയടക്കം രോഗം സ്ഥിരീകരിച്ച 5 പേരും 50 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. ഇവരെ കളമശ്ശേരി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. അഞ്ച് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ ഐസൊലേഷനിലുണ്ടായിരുന്നവരാണ് ഇവരെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.