ന്യൂഡൽഹി: മുൻ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയിയെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്‌തു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് രാഷ്‌ട്രീയമായി ഏറെ ഗുണം ചെയ്‌ത അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് അനുകൂലമായ ചരിത്ര വിധി അടക്കം പുറപ്പെടുവിച്ച ശേഷം കഴിഞ്ഞ നവംബറിലാണ് അദ്ദേഹം ചീഫ് ജസ്‌റ്റിസ് സ്ഥാനത്തു നിന്ന് വിരമിച്ചത്.