ബ്രസീല്‍ പ്രസിഡന്‍റ് ജെയര്‍ ബോള്‍സോനാരോയുടെ കമ്മ്യൂണിക്കേഷന്‍സ് ഹെഡ് കൊറോണ രോഗബാധിതനായി. ഈ വാരാന്ത്യത്തില്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി ഫ്ലോറിഡയില്‍ കൂടിക്കാഴ്ച നടത്തിയതാണെന്ന് സര്‍ക്കാര്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കും ഇടയില്‍ അമേരിക്കയിലേക്ക് പോയ ബ്രസീല്‍ പ്രസിഡന്റിനെ അനുഗമിച്ച എല്ലാ സ്റ്റാഫുകളും നിരീക്ഷണത്തിലാണ്. ബ്രസീല്‍ പ്രധാനമന്ത്രി ജെയര്‍ ബൊല്‍സുനാരോയുടെ കമ്മ്യൂണിക്കേഷന്‍ സെക്രട്ടറിയായ ഫാബിയോ വാജ്ന്‍ഗര്‍ട്ടന്‍ എന്നയാള്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഫ്‌ളോറിഡയിലെ റിസോര്‍ട്ടില്‍ വച്ച്‌ അദ്ദേഹം ട്രംപിനെ സന്ദര്‍ശിച്ചിരുന്നു.

മാര്‍ ലാഗോയില്‍ നടന്ന ഡിന്നര്‍ പാര്‍ട്ടിയില്‍ അദ്ദേഹം ട്രംപിനൊപ്പം ഭക്ഷണം കഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ ആഴ്ചയുടെ തുടക്കത്തില്‍ ഫ്‌ളോറിഡ യാത്രയില്‍ അദ്ദേഹം ട്രംപിനെ അനുഗമിച്ചിരുന്നു. ട്രംപിന് ഒപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്‌ററ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് കാര്യമാക്കുന്നില്ല എന്നാണ് ട്രംപ് വാര്‍ത്തയോട് പ്രതികരിച്ചിരിക്കുന്നത്. ‘ ഞങ്ങള്‍ അസ്വാഭിവകമായി ഒന്നും ചെയ്തിട്ടില്ല. കുറച്ചു സമയം ഒരുമിച്ചിരുന്നു,’ ട്രംപ് വൈറ്റ് ഹൗസില്‍ വെച്ച്‌ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ മറുവശത്ത്, കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച ചൈന, ഈ മാരകമായ വൈറസ് ലോകമെമ്പാടും പടര്‍ന്നു പിടിച്ചത് ചൈനയില്‍ നിന്നല്ല അമേരിക്കയില്‍ നിന്നാണെന്ന് അവകാശപ്പെട്ടു. ചൈനീസ് നഗരമായ വുഹാനിലേക്കുള്ള ഈ വൈറസിന്റെ വ്യാപനത്തിന് പിന്നില്‍ യു എസ് സൈന്യമാണെന്നാണ് ചൈനയുടെ അവകാശവാദം.

ചൈനയിലെ ഹുബെ പ്രവിശ്യയിലാണ് കൊറോണയുടെ അണുബാധ ആദ്യമായി സ്ഥിരീകരിച്ചത്. ഹുബെയുടെ തലസ്ഥാനമായ വുഹാനാണ് വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. കൊറോണ വൈറസ് യുഎസില്‍ ജനിച്ചതാണെന്നും വുഹാനിലേക്ക് കൊണ്ടുവന്നത് യുഎസ് സൈന്യമാണെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് ലിജിയന്‍ സൗ അവകാശപ്പെട്ടു.

യുഎസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡിന്‍റെ വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തു. ചില അമേരിക്കക്കാര്‍ എലിപ്പനി ബാധിച്ച് മരിച്ചുവെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടെങ്കിലും മരണശേഷം തങ്ങള്‍ക്ക് കൊറോണ ബാധിച്ചതായി വെളിപ്പെടുത്തി. റെഡ്ഫീല്‍ഡ് ബുധനാഴ്ച യുഎസ് പാര്‍ലമെന്‍റിന്‍റെ സമിതിക്ക് മുന്നില്‍ ഇത് അവതരിപ്പിച്ചിരുന്നു.

മൊയ്തീന്‍ പുത്തന്‍‌ചിറ

By admin

Leave a Reply

Your email address will not be published. Required fields are marked *