ഡാളസ്സ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സ് 2020-2021 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഡാനിയേല്‍ കുന്നേല്‍ (പ്രസിഡന്റ്), പ്രദീപ് നാഗനൂലില്‍ (സെക്രട്ടറി), ഷിബു ജെയിംസ് (ട്രഷറര്‍), ഷിജു അബ്രഹാം (വൈസ് പ്രസിഡന്റ്) അനശ്വര്‍ മാംബിള്ള (ജോയിന്റ് സെക്രട്ടറി), ജിജു ജോസഫ് (ജോയിന്റ് ട്രഷറര്‍), ദീപാ സണ്ണി (ആര്‍ട്ട് ഡയറക്ടര്‍), സുനില്‍ എഡ്വേര്‍ഡ് (സ്‌പോര്‍ട്ട്‌സ്), സാബു മാത്യു (പിക്‌നിക്), ഡോ ജെസ്സി പോള്‍ ജോര്‍ജ് (എഡുക്കേന്‍), ഫ്രാന്‍സിസ് തോട്ടത്തില്‍ (ലൈബ്രറി), സുരേഷ് അച്ചുന്‍ (പബ്ലിക്കേഷന്‍) ദീപക് നായര്‍ (മെമ്പര്‍ഷിപ്പ്), ലേഖാ നായര്‍ (സോഷ്യല്‍ സര്‍വ്വീസ്), അഷിത സജി (യൂത്ത്), ജോയ് ആന്റണി (ബോര്‍ഡ് ഓഫ് ട്രസ്റ്റി), റോയ് കൊടുവത്ത് (ബോര്‍ഡ് ഓഫ് ട്രസ്റ്റി) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

ഐക്യ കണ്‌ഠേനെയാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് ചീഫ് ഇലക്ഷന്‍ ഓഫീസര്‍ തോമസ് വടക്കേമുറിയില്‍ അറിയിച്ചു.

ജനുവരി 4 ന് ഗാര്‍ലന്റ് സെന്റ് തോമസ് കാത്തലിക് ചര്‍ച്ചില്‍ വെച്ച് നടക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷ ചടങ്ങില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കും.

കഴിഞ്ഞ രണ്ട് വര്‍ഷമായി അസ്സോസിയേഷന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഡാനിയേല്‍ കുന്നേല്‍ നല്ലൊരു സംഘാടകനും, സാംസ്‌ക്കാരിക പ്രവര്‍ത്തകനുമാണ് കഴിഞ്ഞ കമ്മിര്‌റിയില്‍ ട്രഷററായിരുന്ന പ്രദീപ് നാഗനൂലിൽ സംഘടനയുടെ സാമ്പ്ിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചിരുന്നു.

കേരള അസ്സോസിയേഷന്‍ പ്രവര്‍ത്തങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പുതിയ നേതൃത്വത്തിന് കഴിയുമെന്ന് സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് റോയ് കൊടുവത്ത് പറഞ്ഞു.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *