ബ്രൂക്ക്‌ലിന്‍: അഞ്ച് വയസ്സുകാരന്‍ ഒറ്റക്ക് രാത്രി സൈക്കിള്‍ ചവിട്ടുന്നത് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവിനെതിരെ ക്രിമിനല്‍ കേസ്സ് ചാര്‍ജ്ജ് ചെയ്തു. ഫഌറ്റ് ബുഷ് ലിന്‍ഡന്‍ ബിലവഡ് ഈസ്റ്റ് സ്ട്രീറ്റില്‍ സെപ്റ്റംബര്‍ 7 ശനിയാഴ്ച രാത്രി 10 മണിയോടടുത്തായിരുന്നു സംഭവം. ഒറ്റക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കുട്ടിയെ പോലീസ് പിടികൂടി. കുട്ടിക്ക് സ്ഥലത്തിന്റേയോ വീടിന്റേയോ അഡ്രസ്സ് നല്‍കാനായില്ല ഞായറാഴ്ച ഒരു മണിയോടെ കുട്ടിയുടെ ചിത്രം പൊതുജനങ്ങളുടെ അറിവിനായി പ്രസിദ്ധീകരിച്ചു.

ഞായറാഴ്ച ഉച്ച കഴിഞ്ഞതോടെ കുട്ടിയെ കാണുന്നില്ല എന്ന് മാതാവ് പോലീസില്‍ പരാതിപ്പെട്ടു. കുട്ടിയുടെ പിതാവിന്റെ സംരക്ഷണത്തിലായിരിക്കുമെന്നാണ് മാതാവ് കരുതിയത്. പിതാവിനോട് അന്വേഷിച്ചപ്പോളാണ് ഇരുവര്‍ക്കും തെറ്റ് മനസ്സിലായത്. പോലീസ് പിന്നീട് കുട്ടിയെ വിശദമായ പരിശോധനക്ക് ശേഷം മറ്റൊരു കുടുംബാംഗത്തെ ഏല്‍പിച്ചു.

ഞായറാഴ്ച ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

കുട്ടിക്ക് പരിക്കേല്‍ക്കുംവിധം അശ്രദ്ധമായി പ്രവര്‍ത്തിച്ചു എന്ന കുറ്റമാണ് മാതാവിനെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും അര മൈല്‍ അകലെയായിരുന്ന കുട്ടി ബൈക്കില്‍ സഞ്ചരിച്ചിരുന്നത്.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *