ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ക്യാപ്റ്റന്‍ ടോമി സിയേഴ്‌സി ( 45 )കോവിഡ് ബാധയെ തുടര്‍ന്ന് അന്തരിച്ചു. ഹൂസ്റ്റണ്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കോവിഡ് മൂലം മരിക്കുന്ന മൂന്നാമത്തെ ഓഫിസറാണ് ടോമി. 18 വര്‍ഷത്തെ സര്‍വീസുള്ള സഹപ്രവര്‍ത്തകന്റെ മരണം സെപ്റ്റംബര്‍ 8 ചൊവ്വാഴ്ച സംഭവിച്ചതായി ഹൂസ്റ്റണ്‍ പ്രഫഷണല്‍ ഫയര്‍ ഫൈറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
വുഡ് ലാന്റ് ആശുപത്രിയില്‍ ചില ആഴ്ചകളായി ചികിത്സയിലായിരുന്ന ടോമിന്റെ ജീവന്‍ രക്ഷിക്കുന്നതിന് പരീക്ഷണാര്‍ത്ഥം കോവിഡ് 19 ഡ്രഗ് നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മറ്റു രണ്ടു സഹപ്രവര്‍ത്തകരുടെ മരണത്തിന് തുല്യമായി ഈ മരണവും ലൈന്‍ ഓഫ് ഡ്യൂട്ടിയിലെ മരണമായിട്ടാണ് ഫയര്‍ യൂണിയന്‍ പരിഗണിക്കുന്നത്.
2002ല്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയില്‍ പ്രവേശിച്ച ടോമി 2013 ലാണ് ക്യാപ്റ്റനായി ഉദ്യോഗക്കയറ്റം ലഭിച്ചത്. മൂന്നു പെണ്‍മക്കള്‍ ഉള്‍പ്പെടുന്നതാണ് ടോമിന്റെ കുടുംബം. ടോമിന്റെ ഇരട്ട സഹോദരന്‍ ടോണി ഹൂസ്റ്റണ്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ സീനിയര്‍ ക്യാപ്റ്റനാണ്.
ടോമിന്റെ ആകസ്മിക വിയോഗത്തില്‍ സഹപ്രവര്‍ത്തകര്‍ ദുഃഖിതരാണ്. വിശ്രമമില്ലാതെ, ആത്മാര്‍ഥതയോടെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടതെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു. ടോമിന്റെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഇവര്‍ അഭ്യര്‍ഥിച്ചു.
പി.പി. ചെറിയാന്‍