ഹൂസ്റ്റണ്‍: കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന്, സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി കോട്ടയം ക്ലബ് ഓഫ് ഹൂസ്റ്റണ്‍ സമാഹരിച്ച ചാരിറ്റി ഫണ്ട് കോട്ടയം നിവാസികളുടെ അഭിമാന പ്രസ്ഥാനമായ നവജീവന്‍ ട്രസ്റ്റിന് കൈമാറി. കോട്ടയത്ത് ഒക്‌ടോബര്‍ 19-ന് നടന്ന ചടങ്ങില്‍ ക്ലബ് പ്രതിനിധി ചെക്ക് ട്രസ്റ്റ് സാരഥി പി.യു. തോമസിന് കൈമാറി.

ഹൂസ്റ്റണ്‍ ക്ലബിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചും, ഭാരവാഹികള്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തിയും നടത്തിയ പ്രസംഗത്തില്‍ നവജീവന്‍ ട്രസ്റ്റിനു തുടര്‍ന്നും പിന്തുണ നല്‍കണമെന്നും നവജീവന്‍ മക്കളെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്നും തോമസ് അഭ്യര്‍ത്ഥിച്ചു.

ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ച സൂം മീറ്റിംഗില്‍ പ്രസിഡന്റ് ബാബു ചാക്കോ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടത്തിയ ആമുഖ പ്രസംഗത്തില്‍ ക്ലബിന്റെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ട്രഷറര്‍ കുര്യന്‍ പന്നാപാറ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് രൂപീകരിക്കുന്ന കാര്യം അറിയിച്ചപ്പോള്‍ തന്നെ അംഗങ്ങളും, അഭ്യുദയകാംക്ഷികളും പ്രകടിപ്പിച്ച താത്പര്യം അഭിനന്ദനാര്‍ഹമാണെന്ന് ചെയര്‍മാന്‍ ജോസ് ജോണ്‍ തെങ്ങുംപ്ലാക്കല്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് മാത്യു പന്നാപാറ, ക്ലബ് ഭാരവാഹികളായ മോന്‍സി കുര്യാക്കോസ്, തോമസ് കെ. വര്‍ഗീസ്, രാജേഷ് വര്‍ഗീസ്, ചാക്കോ ജോസഫ്, മധു ചേരിക്കല്‍, ആന്‍ഡ്രൂസ് ജേക്കബ്, ഷിബു കെ. മാണി തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.

ഫണ്ട് സമാഹരണവും, സൂം മീറ്റിംഗും വിജയിപ്പിക്കുന്നതിന് സഹകരിച്ച എല്ലാവര്‍ക്കും ക്ലബ് സെക്രട്ടറി സുകു ഫിലിപ്പ് കൃതജ്ഞത രേഖപ്പെടുത്തി.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *