ഫൊക്കാനയുടെ സ്ഥാപക നേതാക്കളിൽ ഒരാളും , മുൻ ജനറൽ സെക്രട്ടറിയുമായാ സണ്ണി വൈക്ലിഫിന്റെ (79 ) നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. അമേരിക്കൻ മലയാളീ സമൂഹം വളരെ ദുഃഖത്തോട്യാണ് സണ്ണി വൈക്ലിഫിന്റെ മരണ വാർത്ത കേട്ടത്. ഒരാഴ്ചയായി ബാത്ത്റൂമിൽ വീണതിനെ തുടർന്ന് ചികിത്സയിലായിന്നു അദ്ദേഹം.
ഭാര്യ ട്രീസ വൈക്ലിഫ്, മക്കൾ: ജെയ്സൺ വൈക്ലിഫ്, ജീന ,ജോയി വൈക്ലിഫ്, ജെഫ് വൈക്ലിഫ്
ഫൊക്കാനയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന സണ്ണിവൈക്ലിഫ് വാഷിംഗ്‌ടൺ കൺവേൻഷനിൽ സെക്രട്ടറിആയും അതിന് ശേഷം ട്രസ്റ്റി ബോർഡ് മെംബറായും പ്രവർത്തിച്ചു.മലയാള ഭാഷയെ സ്നേഹിച്ചിരുന്ന അദ്ദേഹത്തിന്റെ കൂടെ ശ്രമഫലമായാണ് ഫോക്കനയുടെ ഭാഷക്ക് ഒരു ഡോളർ എന്ന പദ്ധതി ആരംഭിക്കുന്നത്. അത് പിന്നീട് കേരള ഗവൺമെന്റും ഫൊക്കാനയും സഹകരിച്ചുള്ള ഒരു പ്രോജക്റ്റ് ആയി മാറുകയുണ്ടായി. എല്ലാ ഫൊക്കാന കൺവെൻഷനിലും ഭാഷക്ക് ഒരു ഡോളർ എന്ന ബോർഡുമായി ഏവരെയും സമീപിക്കുന്നത് അദ്ദേഹത്തിന് മലയാള ഭാഷയോടും ഭാഷക്ക് ഒരു ഡോളർ എന്ന ആശയത്തോടുമുള്ള പ്രതിബദ്ധത ഒന്നുകൊണ്ടു മാത്രമായിരുന്നു.
സണ്ണിവൈക്ലിഫ് ഫൊക്കാനയുമായും , ഫൊക്കാന നേതാക്കളുമായും എന്നും വളരെ അധികം അടുത്ത ബന്ധം പുലർത്തിയിരുന്നു. ഏതൊരു ആൾക്കും മാതൃക ആക്കാൻ പറ്റിയ വ്യക്തിത്വമായിരുന്നു അദേഹത്തിന്റെത്. സണ്ണി വൈക്ലിഫിന്റെ നിര്യാണം ഫൊക്കാനക്ക് ഒരു തീരാനഷ്‌ടമാണെന്ന് ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ അഭിപ്രായപ്പെട്ടു.
സണ്ണി വൈക്ലിഫിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നിതിനോടൊപ്പം അദ്ദേഹത്തിന്റെ അന്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ ആയസെക്രട്ടറി ടോമി കോക്കാട്ട് ,ട്രസ്റ്റി ബോർഡ് ചെയർ മാമ്മൻ സി ജേക്കബ് ,ട്രഷർ സജിമോൻ ആന്റണി ,മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് നാഷണൽ കമ്മിറ്റി മെംബേർസ് ട്രസ്‌ടീബോർഡ് മെംബേർസ് എന്നിവർ അറിയിച്ചു.
സണ്ണി വൈക്ലിഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നിതിന് വേണ്ടി മെയ് 31 ഞായറാഴ്ച വൈകിട്ട് 8 മണിമുതൽ 9:30 (EDT) വരെ നടത്തുന്ന വെബ്ബിനാറിൽ പങ്കെടുക്കുവാനുള്ള ലിങ്കും താഴെ കൊടുക്കുന്നു .
https://global.gotomeeting.com/join/618106461
You can also dial in using your phone.
(For supported devices, tap a one-touch number below to join instantly.)
United States: +1 (669) 224-3412
– One-touch: tel:+16692243412,,618106461#
Access Code: 618-106-461