ഷിക്കാഗോ: മാര്‍ത്തോമാ ശ്ശീഹാ ഇടവകയില്‍ ഭവനങ്ങള്‍ തോറും ബൈബിള്‍ പാരായണം ആരംഭിച്ചു. ഉത്പത്തി പുസ്തകം മുതല്‍ വെളിപാട് വരെയുള്ള ബൈബിളിലെ എല്ലാ ഭാഗങ്ങളും 365 ദിവസംകൊണ്ട് വായിച്ചുതീര്‍ക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു ദിവസം മൂന്നു അധ്യായങ്ങള്‍ വായിക്കണം.

ദേവാലയത്തില്‍ നിന്നും പ്രത്യേകം നല്‍കിയിട്ടുള്ള ബൈബിള്‍ വാര്‍ഡുകള്‍ തോറും വീടുകളില്‍ പ്രതിഷ്ഠിച്ച് വായിക്കുന്നതാണ്. പ്രസ്തുത ബൈബിള്‍ ഓരോ ദിവസവും അടുത്ത ഭവനത്തിലേക്ക് കൈമാറി, അങ്ങനെ വര്‍ഷം അവസാനിക്കുമ്പോഴേയ്ക്കും എല്ലാ ഭവനങ്ങളിലും പ്രസ്തുത ബൈബിള്‍ എത്തും.

ശനിയാഴ്ച ദേവാലയത്തിലും ബൈബിള്‍ വായനയും പഠന സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *