ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷങ്ങൾ ഡിസംബർ 28 തിയതി ശനിയാഴ്ച അഞ്ചു മണി മുതൽ ഹാർട്സ് ഡെയിൽ ൽ ഉള്ള Our Lady of Shkodra – Albanian Church ഓഡിറ്റോറിയത്തിൽ (361 W Hartsdale Ave, Hartsdale, New York 10530) വെച്ച് നടത്തുന്നതാണ്.റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ ക്രിസ്തുമസ് , ന്യൂ ഇയർ സന്ദേശം നല്‍കുന്നതായിരിക്കും. മുന്ന് മുതൽ 5 വരെ ജനറൽ ബോഡി മീറ്റിങ്ങും ഉണ്ടായിരിക്കുന്നതാണ് എന്ന് പ്രസിഡന്റ് ജോയി ഇട്ടൻ അറിയിച്ചു.

പ്രവാസി മലയാളികൾക്ക് എന്നും ഓർമ്മിക്കാനും, ഒർത്തിർക്കനും കഴിയുന്ന മലയാളി മനസുകളെ കണ്ടറിഞ്ഞ അഭിനയ പാടവം തെളിയിച്ച വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വേറിട്ട കലാപരിപാടികളും,ദൈവം മനുഷ്യനായി അവതരിച്ച മഹാസംഭവത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന മറ്റ് നൃത്ത കലാരൂപങ്ങളും ഹൃദ്യമാക്കും വിധമാണ് ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷങ്ങൾ ചിട്ടപ്പെടുത്തിരിക്കുന്നത്. ന്യൂ യോർക്കിലെ പ്രശസ്‌ത ഡാൻസ് ഗ്രൂപ്പുകൾ ആയ ദേവിക നായർ ,സാറ്റ്‌വിക ഡാൻസ് ഗ്രൂപ്പും ; ലിസ ജോസഫ് ,നാട്യമുദ്ര ഡാൻസ് ഗ്രൂപ്പും പങ്കെടുത്ത്‌ അവരുടെ കലയുടെ കേളി വൈഭവം പ്രകടിപ്പിക്കും. നുതന അവതരണശൈലിയുമായെത്തുന്ന സംഗീതത്തിൽ പ്രപഞ്ചം സൃഷ്ടിക്കുന്ന പ്രസിദ്ധ മ്യൂസിക്കൽ ഗ്രൂപ്പ് ആയ പാൻപിസ് (Panpipes ) അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്ഥതയുംകൊണ്ട് ഒട്ടേറെ പുതുമകളായിരിക്കും നമക്ക് സമ്മാനിക്കുന്നത്.

അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ പുതുമയാര്‍ന്ന കലാപരിപാടികള്‍ കൊണ്ടും, വിഭവസമൃദ്ധമായ സദ്യകൊണ്ടും മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ ആസ്വാദ്യകരമായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. എല്ലാ പ്രീയപ്പെട്ടവര്‍ക്കും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്തുമസ് , ന്യൂ ഇയർ ആശംസകള്‍ നേര്‍ന്നുകൊള്ളുന്നുവെന്നും വെസ്റ്റ് ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സ്നേഹിതരും ഈ പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്നും വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി പ്രസിഡന്റ് ജോയി ഇട്ടൻ, വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , സെക്രട്ടറി നിരീഷ് ഉമ്മൻ , ട്രഷറര്‍ ടെറന്‍സണ്‍ തോമസ്‌, ,ജോ.സെക്രട്ടറി പ്രിൻസ് തോമസ് , ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാജൻ ടി ജേക്കബ് , കോർഡിനേറ്റർ ആന്റോ വർക്കി തുടങ്ങിയവര്‍ അഭ്യർത്ഥിച്ചു . പ്രവേശനം ഫ്രീയാണ്.

ശ്രീകുമാർ ഉണ്ണിത്താൻ

By admin

Leave a Reply

Your email address will not be published. Required fields are marked *