കാലിഫോർണിയ: സാൻ ഫ്രാൻസിസ്കോ മാർത്തോമാ യുവജനസഖ്യവും യങ്ങ് ഫാമിലി ഫെലോഷിപ്പും സംയുക്തമായി മാതാപിതാക്കൾക്കായി “ലിവ് ഇറ്റ് ഔട്ട്” (LIVE IT OUT) എന്ന സെമിനാർ നടത്തുന്നു. ഡിസംബർ 5 ശനിയാഴ്ച കാലിഫോർണിയ സമയം വൈകിട്ട് 4 മണിക്ക് നടക്കുന്ന ഈ സെമിനാറിന് സൂസൻ തോമസ് നേതൃത്വം നൽകും. മാനസ്സിക സമ്മർദ്ദത്തിലും പ്രതിസന്ധികളിലും കൂടി കടന്നുപോകുന്ന കുട്ടികളെ അവയെ അതിജീവിക്കാനും സധൈര്യം നേരിടാനും എങ്ങനെ പരിശീലിപ്പിക്കാമെന്ന വിഷയത്തിലധിഷ്ഠിതമായി മാതാപിതാക്കളെ ബോധവൽക്കരിക്കുക എന്നതാണ്‌ ഈ സെമിനാറിലൂടെ ഉദ്ദേശിക്കുന്നത്. ഈ പ്രേത്യേക കാലഘട്ടത്തിൽ കുട്ടികൾ അനുഭവിക്കുന്ന മാനസികവ്യഥ വളരെ വലുതാണ് അതിൽ നിന്ന് അവരെ കരകയറ്റി ജീവിതത്തെ സധൈര്യം നേരിടുന്ന വ്യക്തിത്വങ്ങൾ ആക്കി മാറ്റാൻ മാതാപിതാക്കളെ പ്രാപ്തരാക്കുക എന്നതാണ് ഏറ്റവും പ്രധാനം എന്ന് സൂസൻ തോമസ് പറഞ്ഞു. ന്യൂയോർക് ആസ്ഥാനമായ കുട്ടികൾക്കായുള്ള കോഹെൻ മെഡിക്കൽ സെന്ററിലെ (Cohen Medical Center) പ്രോഗ്രാം ഡയറക്ടറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാണ് ലോങ്ങ് ഐലൻഡ് മാർത്തോമ്മാ ഇടവകാംഗമായ സൂസൻ തോമസ്. സാൻ ഫ്രാൻസിസ്കോ മാർത്തോമാ യുവജന സഖ്യത്തിന്റെയും യങ്ങ് ഫാമിലി ഫെലോഷിപ്പിന്റെയും ഭാരവാഹികളായ റവ. ഡെന്നിസ് എബ്രഹാം (പ്രസിഡന്റ്), ടോം തരകൻ (വൈസ് പ്രസിഡന്റ്), ധന്യ എൽസാ മാത്യു (സെക്രട്ടറി), ഫെബി രാജു (ജോ.സെക്രട്ടറി), മെർലിൻ ചെറിയാൻ (ട്രഷറർ), അനു ഫിലിപ്, ഷൈജു വർഗീസ്, അനീഷ് ജോയ്‌സൺ, വിവേക് ചെറിയാൻ, കൃപാ ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി സെമിനാറിന്റെ ക്രമീകരണങ്ങളിൽ പ്രവർത്തിക്കുന്നു. ഈ സെമിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ചുമതലക്കാർ അറിയിച്ചു.

അലൻ ചെന്നിത്തല

By admin

Leave a Reply

Your email address will not be published. Required fields are marked *