ഹ്യൂസ്റ്റന്‍: നവംബര്‍ 1 മുതല്‍ 3 വരെ ഡാളസില്‍ വച്ചു നടത്തിയ ലാനയുടെ (ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക) കണ്‍വെന്‍ഷനില്‍ വച്ചാണ് ലാനയുടെ 2019 നോവല്‍ പുരസ്‌ക്കാരം രചയിതാവ് കുരിയന്‍ മ്യാലിനു കണ്‍വെന്‍ഷന്‍ മുഖ്യാതിഥി റിട്ടയേര്‍ഡ് ഡിജിപി ജേക്കബ് പുന്നൂസ് കൈമാറിയത്. ജോസ് ഓച്ചാലില്‍ നേതൃത്വം കൊടുത്ത കമ്മിറ്റിയാണ് കുരിയന്‍ മ്യാലില്‍ രചിച്ച ‘ചിത്രശലഭങ്ങള്‍ കുമ്പസാരിക്കുന്നു’ എന്ന നോവല്‍ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

എന്തു പറഞ്ഞു എന്നതിനേക്കാള്‍ എങ്ങനെ പറഞ്ഞു എന്നതാണു ചിത്രശലഭങ്ങള്‍ കുമ്പസാരിക്കുന്നു എന്ന നോവലിനെ അടയാളപ്പെടുത്തുന്നതും സമ്മാനാര്‍ഹമാക്കുന്നതെന്നും വിധി കര്‍ത്താക്കള്‍ രേഖപ്പെടുത്തി. 1937ല്‍ കടത്തുരുത്തിയില്‍ ജനിച്ച കുരിയന്‍ മ്യാലില്‍ പിന്നീട് കണ്ണൂര്‍ ജില്ലയിലേക്കു താമസം മാറ്റി. കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്നു ബിരുദ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് അഗ്രിക്കള്‍ച്ചര്‍ ബ്ലോക്ക് ഓഫീസറായി 27 വര്‍ഷം സേവനം ചെയ്തു. 1987ല്‍ അമേരിക്കയിലെ ചിക്കാഗോയിലെത്തി. ട്രെയിന്‍ െ്രെഡവര്‍ ആയി 14 വര്‍ഷം ജോലി ചെയ്തു. തുടര്‍ന്ന് ഫ്‌ലോറിഡയിലെത്തി. ഇപ്പോള്‍ ഹ്യൂസ്റ്റനില്‍ എഴുത്തും വായനയുമായി കഴിയുന്നു. ഹ്യൂസ്റ്റണിലെ റൈറ്റേഴ്‌സ് ഫോറത്തിലും, മലയാളം സൊസൈറ്റിയിലും കുരിയന്‍ മ്യാലില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

കവിതാ രചനക്കു ലാനയുടെ പുരസ്‌ക്കാരം ബിന്ദു ടി.ജി.യുടെ രാസമാറ്റം എന്ന കാവ്യ സമാഹാരത്തിനു ലഭിച്ച വിവരം മുന്‍പു റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ലാനാ കണ്‍വെന്‍ഷനില്‍ വിവിധ മലയാള ഭാഷാ സാഹിത്യസെമിനാറുകള്‍, ശില്‍പശാലകള്‍, സംവാദങ്ങള്‍ നടത്തി. കണ്‍വെന്‍ഷന്‍ അവസാന ദിവസം വൈകുന്നേരം തിരുവാതിര, മാര്‍ഗംകളി, ഓട്ടംതുള്ളല്‍, നാടകം, തുടങ്ങി വൈവിധ്യമേറിയ കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി. ലാനാ പ്രെസിഡന്‍ഡ് ജോണ്‍ മാത്യു, സെക്രട്ടറി ജോസെന്‍ ജോര്‍ജ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം തെക്കേമുറി തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിപാടികള്‍ വിജയകരമായി.

കണ്‍വെന്‍ഷനില്‍ ആതിഥ്യം വഹിച്ച ലാനയുടെ ഡാളസ് മേഖലാ പ്രവര്‍ത്തകരുടെ മികച്ച സേവനങ്ങളെ എല്ലാവരും പ്രകീര്‍ത്തിച്ചു.

എ. സി. ജോര്‍ജ്

By admin

Leave a Reply

Your email address will not be published. Required fields are marked *