ന്യൂജഴ്‌സി: ജൂലൈ 7 ന് ന്യൂജഴ്‌സി സംസ്ഥാനത്ത് നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ അവസാനം വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി ഇന്ത്യന്‍ വംശജനും ഫാര്‍മസിസ്റ്റുമായ റിക് മേത്ത വി!ജയിച്ചു. റിക്ക് മേത്ത പരാജയപ്പെടുത്തിയത് മറ്റൊരു ശക്തനായ ഇന്ത്യന്‍ വംശജന്‍ ഹര്‍ഷ സിങ്ങിനെയാണ്. 2017ല്‍ ന്യൂജഴ്‌സി ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിച്ചു പരാജയപ്പെടുത്തിയ സ്ഥാനാര്‍ഥിയാണ് സിംഗ.

നവംബറില്‍ .നടക്കുന്ന. പൊതുതിരഞ്ഞെടുപ്പില്‍ നിലവിലുള്ള ഡെമോക്രാറ്റില്‍ സെനറ്റര്‍ കോറി ബുക്കറയാണ് റിക് മേത്ത നേരിടുക. ജൂലൈ 7 ന് ന്ടന്ന പ്രൈമറിയുെട പോസ്റ്റല്‍ വോട്ട് എണ്ണി പൂര്‍ത്തിയാക്കി ജൂലൈ 10 നാണ് ഫലം പ്രഖ്യാപിച്ചത്.

കോറി ബുക്കര്‍ വന്‍ ജനപക്ഷത്തോടെ ഡെമോക്രാറ്റില്‍ സ്ഥാനാര്‍ത്ഥിയായി വിജയിച്ചിരുന്നു. പോള്‍ ചെയ്ത വോട്ടിന്റെ 89.4 ശതമാനം (366105) കോറി നേടിയപ്പോള്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി ലോറന്‍സ് ഹാമിന് 10.6 ശതമാനം(43195) വോട്ടുകള്‍ മാത്രമേ നേടാനാകുള്ളൂ.റിക്ക് മേത്ത പോള്‍ ചെയ്തതില്‍ 35736(39.2 ശതമാനം) വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥി ഹിര്‍ഷ്‌സിങ്ങിന് 75402(34.5 ശതമാനം) വോട്ടുകള്‍ ലഭിച്ചു. അവസാന നിമിഷം വരെ ഉദ്വോഗം നിലനിര്‍ത്തിയ വോട്ടെണ്ണലില്‍ ഭാഗം ഇന്നച്ചതു മേത്തയായിരുന്നു.

ഹെല്‍ത്ത് കെയര്‍ പോളിസിയില്‍ വിദഗ്ധനായ റിക് ഫാര്‍മസിസ് മാത്രമല്ല പ്രഗല്‍ഭനായ ഒരു അറ്റോര്‍ണി കൂടിയാണ് ന്യൂജഴ്‌സി ഡെമോക്രാറ്റിനെ പിന്തുണക്കുന്ന സംസ്ഥാനമായാലും തുടര്‍ച്ചയായി യുഎസ് സെനറ്റിനെ പ്രതിനിധീകരിക്കുന്ന കോറി സുക്കറെ മാറ്റി റിക്കിനെ ഒരു അവസരം നല്‍കാം എന്നാണ് പ്രതീക്ഷ. റിക്കിന് വേണ്ടി ഇന്ത്യന്‍ സമൂഹമായി രംഗത്തെത്തുന്നു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *