അമേരിക്കയിലെ ഷുഗര്‍ലാന്‍ഡില്‍ ഉള്ള രണ്ടു യുവ മലയാളി സംരംഭകരുടെ നേതൃത്വത്തില്‍ Indiankada.com (IndiankadaLLC) കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ചു.

കേരളത്തിലെ പ്രമുഖ ബ്രാഡുകളായ ബ്രാമിന്‍സ്, ഡബിള്‍ഹോഴ്‌സ്, ഈസ്‌റ്റേണ്‍, നിളമേല്‍, നിറപറ, സാറാസ്, വേമ്പനാട്, വിശ്വാസ് തുടങ്ങിയ കമ്പനികളുടെ എല്ലാ ഉല്‍പ്പന്നങ്ങളും ഈ വെബ്‌സൈറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് വാങ്ങാവുന്നതാണ്. സാധാരണ ജനങ്ങള്‍ക്ക് നിത്യോപയോഗസാധനങ്ങളായ ഇന്‍സ്റ്റന്റ് ഫൂഡ്‌സ്, സീസണിംഗ്‌സ്, ഡ്രൈഡ് ഫൂഡ്‌സ്, ഹെല്‍ത്ത് സപ്ലിമെന്റ്‌സ്, ഈസ്‌റ്റേണ്‍ ഹെര്‍ബല്‍സ്, കിച്ചന്‍വെയര്‍സ് തുടങ്ങിയ എല്ലാ ഉല്‍പ്പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് ഈ വെബ്‌സൈറ്റിലൂടെ വാങ്ങാവുന്നതാണ്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഒരു വമ്പിച്ച ശേഖരമാണ് ഈ വെബ്‌സൈറ്റിലൂടെ ഇതിന്റെ സംരംഭകര്‍ ഒരുക്കിയിരിക്കുന്നത്. സൗത്ത് ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പര്യം അനുസരിച്ചുള്ള ഉല്‍പ്പന്നങ്ങളാണ് ഇപ്പോള്‍ ഈ ഓണ്‍ലൈന്‍ഷോപ്പിംഗിലൂടെ ലഭ്യമാവുക. വരും ദിവസങ്ങളില്‍ ഇന്ത്യയിലെ ഗുണമേന്മയുള്ള മിക്ക ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്.

ഇപ്പോഴത്തെ കോവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ക്ക് കടയില്‍ പോയി നേരിട്ട് സാധനങ്ങള്‍ വാങ്ങുന്നതിന് പകരം എല്ലാ ഉല്‍പ്പന്നങ്ങളും മിതമായ വിലയില്‍ ഒരു വിരല്‍തുമ്പിലൂടെ ആളുകള്‍ക്ക് ലഭ്യമാകുന്നത് എല്ലാ വിദേശീയരായ ഉപഭോക്താക്കള്‍ക്കും പ്രയോജനപ്രദമാണ്. ഇത് അമേരിക്കയിലും ഗള്‍ഫിലും ജീവിക്കുന്ന ഏതൊരു ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഒരു മികച്ച അവസരമാണ്.

ഈ സംരഭത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് Indiankada.com സന്ദര്‍ശിക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *