ഡാലസ്: സണ്ണിവെയിൽ സിറ്റി മേയർ സജി ജോർജിന്റെ പിതാവ് കുറിയന്നൂർ പൂവേലിൽ ജോർജ് വർക്കി (90) നിര്യാതനായി.തിരുവല്ലാ പുളിക്കിഴ് ട്രാവൻകൂർ ഷുഗർ ഫാക്ടറിയിൽ ദീർഘനാൾ ഉദ്യോഗസ്ഥനായിരുന്നു. വിരമിച്ച ശേഷം ഡാലസിലെ സണ്ണിവെയിൽലിൽ മകൻ മേയർ സജി ജോർജിന്റെ ഭവനത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
ചെങ്ങറ പോളച്ചിറക്കൽ അമ്മിണി ജോർജ് ആണ് സഹധർമ്മിണി. മേയർ സജി ജോർജിനെ കൂടാതെ സുമ (പറക്കോട്), സാം (മാന്നാർ), സുജ മാത്യു (ഡാലസ്), എന്നിവരാണ് മറ്റ് മക്കൾ. ഒൻപത് കൊച്ചുമക്കളും, നാല് കൊച്ചുകൊച്ചുമക്കളും ഉണ്ട്.
സംസ്കാര ശുശ്രുഷ ഇന്ന് (ഞായർ) ഉച്ചക്ക് ഒരുമണിക്ക് ഡാലസിലെ മെസ്കിറ്റിൽ ഉള്ള സെന്റ്.പോൾസ് മാർത്തോമ്മ പള്ളിയിൽ. പൊതുദർശനം 2.30 മുതൽ 3 മണി വരെ സണ്ണിവെയിൽ ന്യൂ ഹോപ് സെമിത്തേരിയിൽ (500 US Highway 80 E , Sunnyvale, Tx 75182) വെച്ച് നടത്തപ്പെടുന്നതും തുടർന്ന് സംസ്കരിക്കുന്നതുമാണ്.
സെന്റ് പോൾസ് മാർത്തോമ്മപള്ളിയിൽ വെച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രുഷയിൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ കുടുംബാംഗങ്ങൾക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തിയിരിക്കുന്നു.
സംസ്കാര ചടങ്ങുകൾ www.hughesftc.com/obituary/George-Varkey എന്ന വെബ്സൈറ്റിൽ തത്സമയം ദർശിക്കാവുന്നതാണ്.
ഷാജീ രാമപുരം