ബോണി ടെറി(മിസ്സൗറി): മൂന്ന് ദശാബ്ദത്തോളം വധശിക്ഷക്ക് കാതോര്‍ത്ത് ജയിലില്‍ കഴിഞ്ഞിരുന്ന വാള്‍ട്ടര്‍ ബാര്‍ട്ടന്റെ(64) വധശിക്ഷ മെയ് 19 ചൊവ്വാഴ്ച വൈകീട്ട് ബോണി ടെറിലിലുള്ള മിസ്സൗറി സ്‌റ്റേറ്റ് പ്രിസണില്‍ നടപ്പാക്കി.

കൊറോണ വൈറസ് വ്യാപകമായതിനുശേഷം വിവിധ സംസ്ഥാനങങളില്‍ നിര്‍ത്തിവെച്ചിരുന്ന വധശിക്ഷ ആദ്യമായാണ് മിസ്സൗറിയില്‍ നടപ്പാക്കിയത്.

ഒസാര്‍ക്കയില്‍ നിന്നുള്ള ഗ്ലാഡി കുച്ച്‌ലര്‍ എന്ന പ്രായമുള്ള(81 വയസ്സ്) സ്ത്രീ അതിദാരുണമായി 52 തവണ കുത്തി കൊലപ്പെടുത്തിയ കേസ്സിലാണ് ബാര്‍ട്ടന് വധശിക്ഷ ലഭിച്ചത്. ഒക്ടോബര്‍ 9, 1991 ലാണ് സംഭവം ഉണ്ടായത്.

താന്‍ നിരപരാധിയാണെന്ന് ചൂണ്ടികാട്ടി നിരവധി അപ്പീലുകള്‍ സമര്‍പ്പിച്ചുവെങ്കിലും, ബാര്‍ട്ടന്റെ വസ്ത്രത്തിലുണ്ടായ രക്തകറ സി.എന്‍.എ. ടെസ്റ്റ് നടത്തിയതില്‍ കൊലപ്പെട്ട ഗ്ലാഡിയുടേതാണ് എന്ന് വ്യക്തമായിരുന്നു.

അവസാന നിമിഷ അപ്പീലും തള്ളപ്പെട്ടതോടെ വധശിക്ഷ നടപ്പാക്കുകയായിരുന്നു. ശക്തിയേറിയ വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചു ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മരണം സ്ഥിരീകരിച്ചു.

മാര്‍ച്ച് 5നായിരുന്നു അമേരിക്കയില്‍ അവസാനമായി നടത്തിയ വധശിക്ഷ ഒഹായെ, ടെന്നിസ്സി, ടെക്‌സസ്സ് എന്നീ സംസ്ഥാനങ്ങളില്‍ നടത്തേണ്ട വധശിക്ഷ കൊവിഡ് 19നെ തുടര്‍ന്ന് മാറ്റിവെച്ചിരിക്കയാണ്. അമേരിക്കയില്‍ കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന സംസ്ഥാനമായ ടെക്‌സസ്സില്‍ ആറു വധശിക്ഷയാണ് ഇപ്രകാരം മാറ്റിവെച്ചിരിക്കുന്നത്.‌‌

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *