ന്യൂയോർക്ക് : North അമേരിക്ക-യൂറോപ്പ് ഭദ്രാസന യുവജന സഖ്യ ത്തിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ബദലഹേംനാദം വെർച്യുൽ ക്രിസ്മസ് കരോൾ ഡിസംബർ മാസം ഇരുപതാം തീയതി ഞായറാഴ്ച 7 30 pm (EST) (6:30 CST) മുതൽ നടത്തപ്പെടുന്നു. കോവിഡ് മഹാമാരി മൂലം ലോകമെമ്പാടും ജനങ്ങൾ ഭയചകിതരായി ഇരിക്കുന്ന കാലയളവിൽഭയപ്പെടേണ്ട നിങ്ങൾക്ക് സമാധാനം നിങ്ങളുടെ രക്ഷക്കായി ക്രിസ്തു ജനിച്ചിരിക്കുന്നു എന്ന സുവാർത്തഅറിയിക്കുവാൻ മാർത്തോമാ യുവജനസഖ്യം ഭദ്രാസനം ആയി ഒരുങ്ങുന്നു. ലോകരക്ഷകന്റെ തിരുപ്പിറവി ഓൺലൈൻമാധ്യമങ്ങളിൽ കൂടി ലോകം മുഴുവനുമുള്ള മലയാളികളുടെ അരികിലേക്ക് എത്തിക്കുവാൻ ഭദ്രാസന യുവജനസഖ്യംഭാരവാഹികളും പ്രവർത്തകരും ഒത്തുചേരുന്ന ഈ ക്രിസ്മസ് കരോൾ ഗാന സന്ധ്യയിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു. ഭദ്രാസന അധിപൻ റൈറ്റ്. റവ. ഡോക്ടർ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പാതിരുമേനി അധ്യക്ഷ പ്രസംഗം നടത്തി ഈ മീറ്റിങ്ങിന് അനുഗ്രഹിക്കുന്ന തും, മാർത്തോമാ യുവജനസഖ്യം പ്രസിഡൻറ് റൈറ്റ്. റവ. ഡോക്ടർ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പാ തിരുമേനി ക്രിസ്തുമസ് സന്ദേശംനൽകുന്നതായിരിക്കും. മാർത്തോമ മീഡിയ,പ്രവാസി മലയാളം ചാനൽ, abba ന്യൂസ് യു എസ് എ, മൊമെന്റ്‌സ്‌ ലൈവ് യുഎസ് എ , സെറാഫിം ചാനൽ എന്നീ ഓൺലൈൻ മാധ്യമങ്ങളിൽ കൂടി ഈ പ്രോഗ്രാം വീക്ഷിക്കാവുന്നതാണ്.

സന്തോഷ് എബ്രഹാം

By admin

Leave a Reply

Your email address will not be published. Required fields are marked *