ഹൂസ്റ്റണ്‍: ബാബു ആന്റണി സ്കൂള്‍ ഓഫ് മാര്‍ഷ്യല്‍ ആര്‍ട്സ് ഹൂസ്റ്റണില്‍ നിന്നും മലയാളിയായ സബി പൗലോസ് ബ്ലാക്ക് ബെല്‍റ്റ് നേടി. നാലരവര്‍ഷത്തെ കഠിനമായ പരിശീലനമാണ് ഇദ്ദേഹത്തെ ബ്ലാക്ക് ബെല്‍റ്റ് നേടാന്‍ പ്രാപ്തനാക്കിയത്.
മനസിനും, ശരീരത്തിനും ഒരുപോലെ ഉന്മേഷവും, വ്യായാമവും നല്കുന്ന മിക്സഡ് മാര്‍ഷല്‍ ആര്‍ട്സില്‍ ആണ് സബി ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയത്. പ്രശസ്ത മലയാള ചലച്ചിത്ര താരം ബാബു ആന്റണിയാണ് ഗ്രാന്‍ഡ് മാസ്റ്റര്‍.
ബാല്യം മുതല്‍ മനസില്‍ താലോലിച്ചിരുന്ന ഒരാഗ്രഹം അമേരിക്കയില്‍ എത്തിയപ്പോള്‍ സഫലീകൃതമായി എന്ന് സബി പൗലോസ് അനുസ്മരിച്ചു.
സജി പുല്ലാട്