ന്യൂയോര്‍ക്ക് : കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് സാമ്പത്തിക തകര്‍ച്ച നേരിടുന്ന ബ്രൂക്ക്‌ലിന്‍ ഡയോസിസിലെ ആറു കാത്തലിക്ക് എലിമെന്ററി സ്കൂളുകള്‍ സ്ഥിരമായി അടച്ചുപൂട്ടുന്നു.സാമ്പത്തിക തകര്‍ച്ച മാത്രമല്ല, വിദ്യാര്‍ഥികളുടെ അപര്യാപ്തയുമാണ് സ്കൂളുകള്‍ പൂട്ടുന്നതിന് കാരണമെന്ന് ജൂലൈ 9 വ്യാഴാഴ്ച പുറത്തിറക്കിയ ബ്രൂക്ക്‌ലിന്‍ ഡയോസിസിന്റെ അറിയിപ്പില്‍ പറയുന്നു.

ഓഗസ്റ്റ് 31 ന് സ്ഥിരമായി അടച്ചുപൂട്ടുന്ന സ്കൂളുകള്‍ വില്യംസ് ബെര്‍ഗ് ക്യൂന്‍സ് ഓഫ് റോസ്‌മേരി, ക്രൗണ്‍ ഹൈറ്റ്‌സിലെ സെന്റ് ഗ്രിഗോറി ദ ഗ്രേറ്റ്, സൗത്ത് ഓസോണ്‍ പാര്‍ക്കിലെ അവര്‍ ലേഡീസ് കാത്തലിക് അക്കാദമി, ഹൊവാര്‍ഡ് ബീച്ചിലെ അവര്‍ ലേഡി ഓഫ് ഗ്രേസ്, വൈറ്റ് സ്റ്റോണിലെ ഹോളി ട്രിനിറ്റി കാത്തലിക് അക്കാദമി, സെന്റ് മെല്‍സ് കാത്തലിക് അക്കാദമി എന്നിവയാണ്.കത്തോലിക്കാ സമൂഹത്തിന് വളരെ ദുഃഖകരമായ ഒരു വാര്‍ത്തയാണിത്. പക്ഷേ ഈ സാഹചര്യത്തില്‍ ഇത് അനിവാര്യമാണ്. സ്കൂള്‍ സൂപ്രണ്ട് തോമസ് ചാഡ്സ്റ്റക്ക് പറഞ്ഞു.

ഓരോ സ്കൂളിന്റേയും സാമ്പത്തിക സ്ഥിതി വ്യക്തമായി പരിശോധിച്ചതിനു ശേഷമാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്. ഇതോടെ അടച്ചുപൂട്ടുന്ന കാത്തലിക്ക് സ്കൂളുകളുടെ എണ്ണം വര്‍ധിച്ചുവരുന്നു. ന്യൂയോര്‍ക്ക് ഡയോസീസിലെ 20 സ്കൂളുകള്‍ ഇതിനകം അടച്ചുപൂട്ടിയിരുന്നു.

ന്യൂയോര്‍ക്കില്‍ നൂറുകണക്കിന് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സ്കൂളുകളും നഷ്ടപ്പെടുന്നുവെന്നത് വേദനാജനകമാണ്.സ്കൂളുകള്‍ അടക്കുമ്പോള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളെ സഹായിക്കാന്‍ അധ്യാപകരും സ്റ്റാഫാംഗങ്ങളും തയ്യാറാണെന്ന് ഡയോസിസ് അറിയിച്ചു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *