ഡിട്രോയിറ്റ്: ഫോമാ ഗ്രേറ്റ്‌ലേക്‌സ് റീജിയണ്‍ 2020- 2022 വര്‍ഷത്തെ പ്രവര്‍ത്തന ഉത്ഘാടനം ഫോമായുടെ നാഷണല്‍ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് നിര്‍വഹിച്ചു. സാംസ്കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പുതിയ പ്രവര്‍ത്തനങ്ങളും പദ്ധതികളും ഫോമയുടെ നേതൃത്വത്തില്‍ നടപ്പാക്കുമെന്ന് അനിയന്‍ ജോര്‍ജ് പറഞ്ഞു.

ഫോമയുടെ നാഷണല്‍ ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ 64മത് കേരളപിറവി ദിനാഘോഷ സന്ദേശം നല്‍കി. ആര്‍വിപി ബിനോയ് ഏലിയാസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഫോമാ നാഷണല്‍ കമ്മറ്റി അംഗം സൈജന്‍ കണിയോടിക്കല്‍ സ്വാഗതം ആശംസിച്ചു. ഫോമ നാഷണല്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാനായ മാത്യൂസ് ചെരുവില്‍, ജെയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍, സുരേന്ദ്രന്‍ നായര്‍, ഫോമായുടെ നാഷണല്‍ ട്രെഷറര്‍ തോമസ് ടി. ഉമ്മന്‍, നാഷണല്‍ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, നാഷണല്‍ ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, അരുണ്‍ ദാസ്, അജയ് അലക്‌സ്, അശ്വതി മുട്ടാശ്ശേരില്‍, വിനോദ് കോണ്ടൂര്‍, മാത്യു ഉമ്മന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഫോമാ ഗ്രേറ്റ്‌ലേക്‌സ് റീജിയണിന്റെ പുതിയ റീജിയണല്‍ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ബാബു കുര്യന്‍ (ചെയര്‍ പേഴ്‌സണ്‍), രാജേഷ്കുട്ടി (വൈസ് ചെയര്‍), ബോബി തോമസ് (സെക്രട്ടറി), സുനിത പിള്ള (വിമെന്‍സ് ഫോറം), അലന്‍ ജി. ജോണ്‍ (പി ആര്‍ഒ) എന്നിവര്‍ ചുമതലയേറ്റു. ഫോമാ ഗ്രേറ്റ്‌ലേക്‌സ് റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏവരുടെയും സഹകരണം പ്രതീഷിക്കുന്നതായി ഫോമാ നാഷണല്‍ കമ്മറ്റി അംഗം ബിജോ ജെയിംസ് കരിയാപുരം എല്ലാവരോടും നന്ദി അറിയിച്ചുകൊണ്ട് ഓര്‍മ്മിപ്പിച്ചു.

അലന്‍ ചെന്നിത്തല

By admin

Leave a Reply

Your email address will not be published. Required fields are marked *