ഫിലാഡൽഫിയാ: 2020 ജൂലൈ 6 മുതല്‍ 10 വരെ റോയല്‍ കരീബിയന്‍ ആഡംബര കപ്പലില്‍ നടക്കുന്ന ഫോമാ അന്തര്‍ദ്ദേശീയ റോയല്‍ ഫാമിലി കണ്‍വെന്‍ഷന്റെ കിക്ക് ഓഫ് ഫോമാ വില്ലേജ് പ്രോജക്റ്റ് ചെയർമാനും, പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും, സ്പോൺസറുമായ അനിയൻ ജോർജ്ജിൽ നിന്ന് ആദ്യ രജിസ്‌ട്രേഷൻ ഏറ്റുവാങ്ങിക്കൊണ്ട് പ്രസിഡന്റ് ശ്രീ. ഫിലിപ്പ് ചാമത്തിൽ നിർവ്വഹിച്ചു. ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പോള്‍ സി . മത്തായി, കംപ്ലയിൻസ് കമ്മറ്റി ചെയര്‍മാന്‍ രാജു വര്‍ഗീസ് എന്നിവരും സ്പോണ്സർമാരായി രജിസ്റ്റർ ചെയ്തു. ഹ്യൂസ്റ്റണിലെ ഗാല്‍വസ്റ്റണില്‍ നിന്നും പുറപ്പെടുന്ന ഈ ആഡംബര കപ്പലിൽ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന വിവിധ കലാ പരിപാടികൾ കോര്‍ത്തിണക്കി അരങ്ങേറുന്ന ഫോമാ കൺവൻഷൻ അക്ഷരാർത്ഥത്തിൽ ഒരു കുടുംബ ഉത്സവം ആയിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയമില്ലായെന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ വ്യക്തമാക്കി .

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 -ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു കൺവൻഷൻ കിക്കോഫ് നടന്നത്. റീജിയണ്‍ വൈസ് പ്രസിഡന്റ് ബോബിതോമസ്, സെക്രട്ടറി തോമസ് ചാണ്ടി, ആര്‍ട്ട്‌സ് ചെയര്‍മാന്‍ തോമസ് ഏബ്രാഹാം, ട്രഷറാര്‍ ജോസഫ് സക്കറിയാ, പി.ആര്‍. ഓ. രാജു ശങ്കരത്തില്‍, നാഷണല്‍ കമ്മറ്റി മെമ്പേഴ്‌സായ സണ്ണി എബ്രാഹാം ,ചെറിയാന്‍ കോശി, ഫോമാ മുൻ സെക്രട്ടറി ജിബി തോമസ് , സാബു സ്കറിയ, ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പോള്‍ സി . മത്തായി , ജുഡീഷ്യൽ കമ്മറ്റി വൈസ് ചെയർ യോഹന്നാൻ ശങ്കരത്തിൽ, കംപ്ലയിന്റ് കമ്മറ്റി ചെയര്‍മാന്‍ രാജു വര്‍ഗീസ്, ഫോമാ അഡ്‌വൈസറി കൗൺസിൽ സെക്രട്ടറി രേഖാ ഫിലിപ്പ്, വുമൺസ് ഫോറം റെപ്രസെന്റ്ററ്റീവ് ഡോക്ടർ ജെയ്‌മോൾ ശ്രീധർ എന്നിവരെക്കൂടാതെ റീജിയന്റെ പരിധിയിലുള്ള മറ്റ് അസോസിയേഷനുകളിലെ പ്രസിഡന്റുമാരും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *