അറ്റ്ലാന്റാ: ഫോമാ അന്തര്‍ദേശിയ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് അറ്റ്ലാന്റയിൽ നടന്നു. റോയല്‍ കരീബിയന്‍ ആഡംബര കപ്പലില്‍ 2020 ജൂലൈ 6 മുതല്‍ 10 വരെ നടക്കുന്ന കണ്‍വെന്‍ഷന്റെ കിക്ക് ഓഫ് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ഫോമാ അന്തര്‍ദേശിയ റോയല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ബിജു തോമസ് ലോസണ്, ഫോമാ മുൻ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ചെയര്മാന് ഓഫ് അഡ്‌വൈസറി ബോർഡ് സണ്ണി തോമസ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

നവംബര് 1 കേരളം പിറവി ദിനത്തിൽ, ബെർക്മാർ സ്കൂൾ ഓഡിറ്റോറിയത്തിൽ, പൂരം മെഗാ ഷോയുടൻ അനുബന്ധിച്ചു, ഫോമാ സൗത്ത് ഈസ്റ്റ് റീജിയനിൽ അഭിമുഖിയാത്തിൽ നടന്ന ഈ പ്രൗഢ ഗംഭീര ചടങ്ങിൽ അറ്റ്ലാന്റാ മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ അധ്യക്ഷത വഹിച്ചു.

ഹ്യൂസ്റ്റണിലെ ഗാല്‍വസ്റ്റണില്‍ നിന്നും പുറപ്പെടുന്ന ഈ കപ്പലില്‍ അഞ്ചു പകലും നാലു രാത്രിയും വിവിധ പരിപാടികളോടെ കുടുംബസമേതം ചെലവിടാന്‍ പറ്റുന്ന രീതിയിലാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത് എന്ന് ചാമത്തില്‍ പറഞ്ഞു.

കേരളത്തനിമയോടെ കൂടിയുള്ള വിനോദ പരിപാടികളും ഭക്ഷണവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള പരിപാടികളും കോര്‍ത്തിണക്കി ഒരു കുടുംബസമേതമുള്ള വെക്കേഷന്‍ പാക്കേജ് ആണ് ഇത്തവണത്തെ ഫോമാ കണ്‍വെന്‍ഷന്‍ എന്നു കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ആയ ബിജു തോമസ് അറിയിച്ചു.

അറ്റ്ലാന്റയിൽ നിന്നുള്ള ആദ്യ രജിസ്‌ട്രേഷന്‍ ‘അമ്മയുടെ കമ്മിറ്റി മെമ്പർ ആയ തറിയാൻ ലൂക്കോസ് ആൻഡ് ഗ്രേസി, പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനു, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ബിജു തോമസ് ലോസണ് നല്‍കിക്കൊണ്ട് ഉത്ഘാടനം ചെയ്തു.

തുടർന്ന് സൗത്ത്‌ഈസ്റ്റ് റീജിയനിൽ നിന്നുള്ള അറ്റ്ലാന്റയിലെ നിരവധി സംഘടനകളെ പ്രതിനിധീകരിച്ചു. സാബു, ജോസഫ്, ബിജു അതിമാറ്റത്തിൽ, ജെയിംസ് കല്ലറക്കാനി, റോഷെല്ലേ മെർഡിൻസ, എന്നിവരോടപ്പം പലരും രജിസ്റ്റർ ചെയ്‌തു. ഈ റീജിയനാലിലെ റെജിസ്ട്രേഷൻ കിക്ക്‌ ഓഫ് വൻ വിജയമാക്കി തീർത്ത സൗത്ത് ഈസ്റ്റ് റീജിയനിൽ ഉള്ള എല്ലാ ഭാരവാഹികള്ക്കും ഫോമാ നേതാക്കൾ ക്രതിഞ്ഞതാ നേർന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *