ന്യൂയോര്‍ക്ക്: മാര്‍ച്ച് 7-നു ശനിയാഴ്ച ന്യൂയോര്‍ക്കില്‍ വച്ച് നടത്താനിരുന്ന ഫൊക്കാനയുടെ നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗ് കൊറോണ വൈറസ് ഭീഷണി മൂലം മാറ്റി വച്ചതായി പ്രസിഡന്റ് മാധവന്‍ നായര്‍ അറിയിച്ചു . അനേകം പ്രതിനിധികള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും യാത്ര ചെയ്യേണ്ടതായുണ്ട്. വിമാന യാത്ര ചെയ്യുന്നത് ഒട്ടും സുരക്ഷിതമാല്ലാത്ത സാഹചര്യമാണ് നില നില്‍ക്കുന്നത്. മൂന്നു സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്ക് വെച്ചസ്റ്റര്‍ പ്രദേശത്തു സ്കൂളുകള്‍ അടച്ചതുള്‍പ്പെടെ ആളുകള്‍ കൂട്ടം കൂടുന്നതു ഒഴിവാക്കാന്‍ പല മുന്‍കരുതലുകളും ഗവണ്മെന്റ് തലത്തില്‍ ചെയ്തു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ജനറല്‍ കൌണ്‍സില്‍ ഒഴിവാക്കണമെന്നു മിക്കവാറും റീജിയനുകള്‍ രേഖാ മൂലം തന്നെ അറിയിച്ചിട്ടുണ്ട്.
ഇന്നലെ നാഷണല്‍ കമ്മറ്റി അടിയന്തരമായി കൂടി കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. പുതിയ തീയതി കമ്മറ്റിയുടെ ആലോചനയോടു കൂടി തീരുമാനിക്കുന്നതാണ്.