കാലിഫോര്‍ണിയ: ഇന്ത്യന്‍ അമേരിക്കന്‍ ഡി എന്‍ എന്‍ ടെലിവിഷന്‍ പൊളിറ്റിക്കന്‍ അനലിസ്റ്റ് പീറ്റര്‍ തോമസ് കാലിഫോര്‍ണിയ 47 ഡിസ്ട്രിക്റ്റിര്‍ നിന്നും കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്നു.

ഡൈപ്രസ് കോളേജ് പൊളിറ്റിക്കല്‍ സയന്‍സ് ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പ്രൊഫസറും സി എന്‍ എന്‍ പൊളിറ്റിക്കല്‍ അനലിസ്റ്റുമായ ശ്രീ പീറ്റര്‍ മാത്യൂസ് ഡോളര്‍ ഡെമോക്രസി ഓണ്‍ സ്റ്റിറോയ്ഡ്‌സ് എന്ന പുസ്തകം ഉള്‍പ്പെടെ നിരവധി ഗ്രനഥങ്ങളുടെ രചയിതാവാണ്.

കേരളത്തില്‍ നിന്നുള്ള പിതാവിന്റേയും, ചെനൈയ്ല്‍ നിന്നുള്ള മാതാവിന്‍രേയും സംരക്ഷണത്തില്‍ പത്ത് വയസ്സുവരെ ഇന്ത്യയിലായിരുന്ന തന്റെ ബാല്യകാലം ചിലവഴിച്ചത്.

1961ല്‍ സൈക്കോളജിയില്‍ ഡോക്ടറേറ്റ് പഠനത്തിനായി എത്തിയ പിതാവിനോടൊപ്പമാണ് പീറ്റര്‍ അമേരിക്കയിലെത്തിയത്. മാതാവ് സ്‌പെഷല്‍ എഡുക്കേഷന്‍ അദ്ധ്യാപികയായിരുന്നു.

2020 ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 3 വരെ നടക്കുന്ന കാലിഫോര്‍ണിയ പ്രൈമറിയിലാണ് പീറ്റര്‍ മാറ്റുരക്കേണ്ടത്.

തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അമേരിക്കന്‍ ഇന്ത്യന്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കുമെന്ന് പീറ്റര്‍ പറഞ്ഞു.

പാര്‍ട്ടിക്ക് തീരുമാനമായി മത്സരിക്കുന്നതിനാണ് പീറ്ററുടെ തീരുമാനം പ്രൈമറിയില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന രണ്ട് പേര്‍ നവംബര്‍ 3 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കും.

പി .പി .ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *