വാഷിംഗ്ടന്‍: ലൈംഗിക ആരോപണങ്ങള്‍ക്കു വിധേയനായി അന്വേഷണത്തെ നേരിടുന്ന ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആഡ്രു കുമോ രാജിവയ്ക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നു. ഒക്കേഷ കോര്‍ട്ടസും ജെറി നാഡലര്‍ ഉള്‍പ്പെടെ പത്തു ന്യൂയോര്‍ക്ക് ഡമോക്രാറ്റിക് കണ്‍ഗ്രഷണല്‍ ഡലിഗേഷന്‍ മാര്‍ച്ച് 12 വെള്ളിയാഴ്ച ഗവര്‍ണറുടെ രാജി പരസ്യമായി ആവശ്യപ്പെട്ടു.

ഈ ആഴ്ചയില്‍ പുറത്തുവന്ന രണ്ടാമത്തെ ലൈംഗികാരോപണം വളരെ ഗുരുതരമാണെന്ന് ഒക്കേഷ്യ, ജമാല്‍ ബൊമാന്‍ എന്നിവര്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. കോവിഡ് 19നെ തുടര്‍ന്ന് ന്യൂയോര്‍ക്ക് നഴ്‌സിംഗ് ഹോമുകളില്‍ നടന്ന മരണത്തിന്റെ യഥാര്‍ത്ഥ സംഖ്യ ഗവര്‍ണര്‍ മറച്ചുവച്ചുവെന്ന് റിപ്പോര്‍ട്ട് അറ്റോര്‍ണി ജനറല്‍ പുറത്തുവിട്ടതും വളരെ ഗൗരവമുള്ളതാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.

ഞങ്ങള്‍ ഈ വനിതകളെ വിശ്വസിക്കുന്നു, അവരുടെ റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ ഗൗരവമായി കാണുന്നു. അതോടൊപ്പം അറ്റോര്‍ണി ജനറലിന്‍റെ പ്രസ്താവനയും ഞങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ഇത്തരം ഗുരുതര ആരോപണങ്ങള്‍ക്കു വിധേയനായ ഗവര്‍ണര്‍ക്കു തന്നിലര്‍പ്പിതമായ ചുമതലകള്‍ നിര്‍വഹിക്കാനാവില്ല.

യുഎസ് കോണ്‍ഗ്രസിന്റെ ഹൗസ് ജുഡിഷ്യറി കമ്മിറ്റിയുടെ അധ്യക്ഷനായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടു പ്രവര്‍ത്തിച്ച ജെറി നാഡ്‌ലര്‍ ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ടതു ഭരണകക്ഷിയായ ഡമോക്രാറ്റുകളെ പോലും അമ്പരപ്പിച്ചു.

ഡമോക്രാറ്റിക് പ്രതിനിധി കാതലിന്‍ റൈസും (ലോംഗ്‌ഐലന്‍റ്) ഗവര്‍ണറുടെ രാജി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്തെല്ലാം സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായാലും ഗവര്‍ണര്‍ പദവി രാജിവയ്ക്കില്ലെന്നാണ് ആഡ്രു കുമോ പ്രതികരിച്ചത്.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *