ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കില്‍ ബസ്സിന്റെ സഞ്ചാര പാത തടസപ്പെടുത്തുന്ന ഇതര വാഹനങ്ങളുടെ ഡ്രൈവര്‍മാരില്‍ നിന്നും പിഴ ഈടാക്കി തുടങ്ങി.

ഡിസംബര്‍ 6 വെള്ളിയാഴ്ച മുതലാണ് M-15, M-14, B-44 തുടങ്ങിയ ബസ് റൂട്ടുകളില്‍ ഇതര വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരെ ക്യാമറയില്‍ കുടുക്കി ട്രാഫിക്ക് വയലേഷന്‍ ടിക്കറ്റുകള്‍ നല്‍കി തുടങ്ങിയത്.

ആദ്യമായി പിടികൂടുന്നവരില്‍ നിന്നും 50 ഡോളര്‍ പിഴ ഇടാക്കും. തുടര്‍ന്ന് 12 മാസത്തിനുള്ളില്‍ ഇതേ കാരണത്തിന് പിടികൂടിയാല്‍ 250 ഡോളര്‍ വരെയായിരിക്കും പിഴ നല്‍കേണ്ടി വരിക.

ഒക്ടോബറില്‍ മാത്രം ബസ്സിന്റെ സഞ്ചാര പാത തടസ്സപ്പെടുത്തിയ 15,000 ഡ്രൈവര്‍മാരെ ക്യാമറ കണ്ടെത്തിയതായി ട്രാന്‍സ്‌ഫോര്‍ട്് അധികൃതര്‍ പറഞ്ഞു.

പിഴ ഈടാക്കുക എന്നതല്ല ഇതുകൊണ്ടു ലക്ഷ്യമിടുന്നതെന്നും ബസ്സുകളുടെ വേഗത ഉറപ്പിക്കുക എന്നതു കൂടിയാണിതുകൊണ്ടു ഉദേശിക്കുന്നതെന്നും എം.ടി.എ.അധികൃതര്‍ പറഞ്ഞു.

ബസ്സുകളില്‍ ഇതു സംബന്ധിച്ചു വലിയ പരസ്യം നല്‍കിയിട്ടുണ്ടെന്നും, പൊതുജനങ്ങള്‍ ഇതില്‍ സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *