ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിലെ മുന്‍നിര ട്രാന്‍സിറ്റ് ജീവനക്കാരില്‍ നാലിലൊന്ന് പേര്‍ക്കും കോവിഡ് 19 ബാധിച്ചിരിക്കാമെന്ന് പഠനം. അസുഖം ബാധിച്ചവരില്‍ ഏറിയപങ്കും അവരുടെ ജോലിസ്ഥലത്ത് നിന്ന് ആകാം വൈറസ് പിടിപെട്ടതെന്ന് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി തിങ്കളാഴ്ച പുറത്തുവിട്ട പ്രാഥമിക സര്‍വേയില്‍ പറയുന്നു.

മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റിയുടെ 70,000 ജീവനക്കാരില്‍ പലരും വൈറസ് പിടിപെട്ടത് എന്തുകൊണ്ടാണെന്നും പാന്‍ഡെമിക് അവരുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിച്ചുവെന്നും അറിയാന്‍ എന്‍യുയു ഗവേഷകര്‍ ജൂലൈയില്‍ ഒരു പഠനം നടത്തിയിരുന്നു.

645 മുന്‍നിര എന്‍വൈസി ട്രാന്‍സിറ്റ് ജീവനക്കാരില്‍ നിന്നും ഗവേഷകര്‍ നടത്തിയ പഠനത്തില്‍, 24% പേര്‍ ഒന്നുകില്‍ പോസിറ്റീവ് കോവിഡ് 19 അല്ലെങ്കില്‍ ആന്റിബോഡി റിപ്പോര്‍ട്ടുചെയ്തു. 131 എംടിഎ ജീവനക്കാരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ഈ വൈറസ് ട്രാന്‍സിറ്റ് ജോലിസ്ഥലങ്ങളില്‍ അതിവേഗം പടരാന്‍ സാധ്യതയുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന എന്‍യുയു എപ്പിഡെമിയോളജിസ്റ്റ് റോബിന്‍ ഗെര്‍ഷോണ്‍ പറഞ്ഞു.

രോഗം പിടിപെട്ടവര്‍ ഉയര്‍ന്ന അണുബാധയുള്ള പ്രദേശങ്ങളില്‍ (ക്ലസ്റ്ററുകളില്‍) അല്ല താമസിക്കുന്നത് എന്ന് ഗെര്‍ഷോണിന്റെ ടീം കണ്ടെത്തി, അതായത് ജോലിയില്‍ നിന്നാകാം അവര്‍ രോഗികളായത്. അതിനാണ് സാധ്യത. അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ കുറവ് കാരണം സബ്‌വേ സേവനം താല്‍ക്കാലികമായി വെട്ടിക്കുറയ്ക്കാന്‍ എംടിഎ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നിര്‍ബന്ധിതരായിരുന്നു.

അജു വാരിക്കാട്

By admin

Leave a Reply

Your email address will not be published. Required fields are marked *