ന്യു യോര്‍ക്ക്: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ രണ്ടാമത്തെ വിദ്യാഭ്യാസ പരിപാടി ‘ഹെല്ത്ത് ആന്‍ഡ് വെല്‍നസ് ചോയ്‌സ് വേഴ്‌സസ് ഡിസിഷന്‍’ സെമിനാര്‍ ക്വീന്‍സ് വില്ലേജിലെ രാജധാനി റെസ്‌റ്റോറന്റില്‍ നടത്തി.

ഡോ. അന്ന ജോര്‍ജും ടീമുംനേതൃത്വം നല്കിയ പരിപാടിയില്‍മൂന്ന് വിദഗ്ദരുടെപ്രഭാഷണമായിരുന്നു മുഖ്യ ഇനം. മൂന്ന് പ്രധാന വിഷയങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതാരുന്നു പ്രഭാഷണങ്ങള്‍. നോര്‍ത്ത് ഹെമ്പ്‌സ്‌റ്റെഡ് മലയാളി അസോസിയേഷനുമായി കൈകോര്‍ത്തായിരുന്നു സെമിനാര്‍.

ന്യൂയോര്‍ക്ക് മെട്രോ ഏരിയയിലെ പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ശ്രീറാം നായിഡു ഹൃദ് രോഗങ്ങളെ തടയുന്നതിനെക്കുറിച്ച് സംസാരിച്ചു. വളരെ സംവേദനാത്മകമായ അദ്ധേഹത്തിന്റെഅവതരണം ഹൃദ് രോഗത്തെക്കുറിച്ചുംപ്രതിരോധത്തെക്കുറിച്ചും കൂടുതല്‍ അറിയാന്‍ പ്രേക്ഷകരെ സഹായിച്ചു.

ഡോ. സോളിമോള്‍ കുരുവിള,രോഗപ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ചും അതിന്റെ ആവശ്യകതയെപറ്റിയും പ്രതിരോധ കുത്തിവയ്പ്പ് നടത്താനുള്ള വിമുഖതയുടെ പിന്നിലെ കെട്ടുകഥകളെക്കുറിച്ചും സംസാരിച്ചു.

ജെസ്സി കുര്യന്‍ തന്റെ പ്രഭാഷണത്തില്‍വിഷാദ രോഗം, ആത്മഹത്യ തടയല്‍ എന്നിവയെയാണു ലക്ഷ്യമിട്ടത്.വിഷാദം, ആത്മഹത്യ പ്രവണതഎന്നിവ തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അത് തടയുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും അവതരണം വെളിച്ചം വീശി.

ഡോ. അന്ന ജോര്‍ജിന്റെഅവതരണത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടര്‍ന്ന്ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീമതി താര സജന്‍ സ്വാഗതം പറഞ്ഞു. ഉപദേശക സമിതി ചെയര്‍ മേരി ഫിലിപ്പ് നോര്‍ത്ത് ഹെമ്പ്സ്റ്റഡ് നോര്‍ത്ത് അസോസിയേഷന്റെ പങ്കാളിത്തത്തിനു നന്ദി പറഞ്ഞു.

ഡോ. ശ്രീറാം നായിഡു ആണ് പ്രോഗ്രാം സ്‌പോണ്‍സര്‍ ചെയ്തത്. ഈ പ്രോഗ്രാമിനു നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്കയുടേ മൂന്ന് കോണ്‍ടാക്റ്റ് മണിക്കൂര്‍ ലഭിച്ചു. ഇതിനു അമേരിക്കന്‍ നഴ്‌സുമാരുടെ ക്രെഡന്‍ഷ്യലിംഗ് സെന്ററിന്റെ അക്രഡിറ്റേഷന്‍ ഉള്ളതാണ്.

നഴ്‌സുമാര്‍, അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്‌സുമാര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്ത പ്രോഗ്രാം ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിച്ച്രാത്രി 8 മണിക്ക് അത്താഴവിരുന്നോടെ സമാപിച്ചു.

ഡോ. അന്ന ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള നഴ്‌സസ് അസോസിയേഷന്റെ വിദ്യാഭ്യാസ സംഘത്തിന് നഴ്‌സുമാര്‍ക്ക് മാത്രമല്ല, സമൂഹത്തിനും അറിവ് വര്‍ദ്ധിപ്പിക്കുന്നതിനും പരിശീലനം മാറ്റുന്നതിനും സഹായകമായ പ്രോഗ്രാം അവതരിപ്പിക്കാന്‍ കഴിഞ്ഞു. പങ്കെടുത്തവരും ഇത് ശരി വച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *