ലൂസിയാന: തട്ടിയെടുത്ത സ്കൂള്‍ ബസുമായി 13 മൈല്‍ സാഹസികയാത്ര നടത്തിയ പതിനൊന്നുകാരനെതിരേ ക്രിമനല്‍ കേസ്. ഒക്‌ടോബര്‍ 11-ന് ഞായറാഴ്ച രാവിലെയായിരുന്നു താക്കോല്‍ ആവശ്യമില്ലാത്ത, ബട്ടണ്‍ അമര്‍ത്തിയാല്‍ സ്റ്റാര്‍ട്ടാകുന്ന സ്കൂള്‍ ബസ് പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത പതിനൊന്നുകാരന്‍ തട്ടിയെടുത്തത്. ബാറ്റന്‍ റഗ്ഗിലെ സ്ട്രീറ്റിലൂടെ അതിവേഗം വാഹനം ഓടിച്ച പതിനൊന്നുകാരന്‍ രണ്ടുമൂന്ന് വാഹനങ്ങളില്‍ ഇടിച്ചശേഷം റോഡ് സൈഡിലുള്ള മരിത്തില്‍ ഇടിച്ചാണ് സാഹസിക യാത്ര അവസാനിച്ചത്.

ബസിനു പുറകില്‍ പന്ത്രണ്ടോളം പോലീസ് വാഹനങ്ങള്‍ പിന്തുടര്‍ന്നിരുന്നു. പോലീസ് വാഹനത്തെ മറികടന്ന സ്കൂള്‍ ബസിലിരുന്ന് പതിനൊന്നുകാരന്‍ വിരല്‍ ചൂണ്ടി പോലീസിനെ പരിഹസിച്ചിരുന്നു. ബസ് ഓടിക്കുന്നതിന് ആക്‌സിലേറ്ററില്‍ ചവിട്ടണമെങ്കില്‍ കുട്ടിക്ക് നിന്നാല്‍ മാത്രമേ കഴിയൂ എന്ന് അധികൃതര്‍ പറയുന്നു. ഏതു സാഹചര്യമാണ് ബസ് തട്ടിയെടുക്കുന്നതിന് കുട്ടിയെ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ലെന്നും അധികൃതര്‍ പറയുന്നു.

ബസ് മരത്തിടിച്ച് നിന്നതോടെ പോലീസുകാര്‍ കുട്ടിയെ കസ്റ്റഡിയിലെടുത്തു. ബാറ്റന്‍ റഗ്ഗ് ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററിലടച്ച പതിനൊന്നുകാരന്‍, വാഹനം തട്ടിയെടുക്കല്‍, വസ്തുവകകള്‍ക്ക് നഷ്ടംവരുത്തല്‍, മന:പൂര്‍വ്വം മൂന്നു വാഹനങ്ങള്‍ക്ക് കേടുവരുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് വിചാരണ നേരിടേണ്ടിവരും. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൈനറാണെങ്കിലും ജയില്‍ ശിക്ഷ വിധിക്കാവുന്ന കുറ്റങ്ങള്‍ക്കാണ് കേസെടുത്തിരിക്കുന്നത്.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *