ന്യൂ യോർക്ക് : നടന വിസ്മയവും ഇന്ത്യയിലെയും അമേരിക്കയിലെയും സാമുഹിക സംസ്കരിക രഗംങ്ങളിൽ ജ്വലിച്ചു നിൽകൂന്ന ഡോ. സുനന്ദ നായർക്ക് ഗ്ലോബൽ മന്നം അവാർഡ് നൽകി എൻ. എസ് . എസ് ഓഫ് നോർത്ത് അമേരിക്ക ആദരിക്കുന്നു. 2020 ജൂലൈ 3 മുതല്‍ 5 വരെ ന്യൂ യോർക്കിൽ വെച്ച് നടത്തുന്ന ഗ്ലോബൽ നായർ സംഗമം കണ്‍വന്‍ഷനിൽ നടക്കുന്ന നിറപ്പകിട്ടാർച്ച ചടങ്ങിൽ അവാർഡ് നൽകുമെന്ന് പ്രസിഡന്റ് സുനിൽ നായർ അറിയിച്ചു.

നൃത്തത്തെ ജീവിതമാക്കിയ, അല്ലെങ്കില്‍ ജീവിതത്തെ നൃത്തമാക്കിയ നടനവിസ്മയമാണ് ഡോ. സുനന്ദ നായർ . ബോംബയിൽ ജനിച്ചു വളർന്നു അമേരിക്കയിൽ താമസിക്കുന്ന സുനന്ദ ആറാം വയസില്‍ ഭരതനാട്യം അഭ്യസിച്ചു തുടങ്ങി. പല പ്രമുഖരായ ഗുരുക്കളില്‍ നിന്നും വിവിധ നൃത്തരൂപങ്ങള്‍ അഭ്യസിച്ചു .ലോകത്തിന്റെ പല ഭാഗങ്ങളിലെ പ്രധാനവേദികളില്‍ നൃത്തം അവതരിപ്പിച്ചു.ഇന്ന് വേറിട്ട ലാസ്യത്തിന്റെ ഉയിരും ഉടലുമാണ് ഈ നര്‍ത്തകി. മോഹിനായാട്ടത്തിനും ഭാരതനാട്യത്തിനും വേണ്ടി സ്വയം സമര്‍പ്പിക്കപ്പെട്ട ജീവിതം കഥകളിയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിൽ നിന്നും ആദ്യമായി ഡാൻസിൽ മാസ്റ്റേഴ്സ് ഡിഗ്രി എന്ന ബഹുമതിയും ഡോ. സുനന്ദ നായർക്ക് അർഹതപ്പെട്ടതാണ്. അതിനു ശേഷം നൃത്തത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. 1980 ൽ ബോബെയിൽ ശ്രുതിലയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാസ് എന്ന സ്ഥാപനം തുടങ്ങി. ഇപ്പോൾ അമേരിക്കയിൽ ഹ്യൂസ്റ്റനിൽ താമസിക്കുന്നു.

പാരമ്പര്യത്തിലൂന്നിയ പരീക്ഷണങ്ങളാണ് മോഹിനായാട്ടത്തിലും ഭാരതനാട്യത്തിലും ഡോ. സുനന്ദ നായരുടെ നേതൃത്വത്തിൽ നടന്നുവരുന്നത്‌ . ഇത് പെട്ടെന്നൊരു വിപ്ലവം സൃഷ്ടിക്കുന്ന തരത്തിലുള്ള പരീക്ഷണങ്ങളല്ല. മോഹിനായാട്ടവും ഭാരതനാട്യവും പോലുള്ള ക്ലാസിക് കലകളുടെ ആസ്വാദകരുടെ എണ്ണം ഇന്ന് പരിമിതമാണ്. ആ ആസ്വാദകസമൂഹത്തെ തുടര്‍ന്നും നിലനിര്‍ത്തിക്കൊണ്ട് വരണമെങ്കില്‍ പാരമ്പര്യം നഷ്ടപ്പെടുത്താതെ അതില്‍ തന്നെ പരീക്ഷണങ്ങള്‍ നടത്തി മുന്നോട്ടു കൊണ്ടുപോകേണ്ടിയിരിക്കുന്നു.മോഹിനിയാട്ടത്തെയും ഭാരതനാട്യത്തെയും ജനകീയമാക്കുന്നതില്‍ ഡോ. സുനന്ദ നായരുർ വഹിച്ച പങ്ക് വളരെ വലുതാണ്.

മുന്ന് ദിവസങ്ങളിലായി അരങ്ങേറുന്ന ഈ നായർ മഹാ സമ്മേളനത്തിനോട് അനുബന്ധിച്ചു ഡോ. സുനന്ദ നായർക്ക് അവാർഡ് നൽകി ആദരിക്കുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്നും ഇത് അർഹതക്കുള്ള അംഗീകാരം ആണെന്ന് നാഷണൽ കമ്മിറ്റി മെംബേർസ് ആയ അപ്പുകുട്ടൻ പിള്ളൈ, ജയപ്രകാശ് നായർ, പ്രദീപ് പിള്ളൈ, ബീനാ കാലത്ത് നായർ, മനോജ് പിള്ള, വിമൽ നായർ, കിരൺ പിള്ളൈ, സന്തോഷ് നായർ, പ്രസാദ് പിള്ളൈ, ഡോ. ശ്രീകുമാരി നായർ, ഉണ്ണികൃഷ്ണൻ നായർ, ജയൻ മുളങ്ങാട്, അരവിന്ദ് പിള്ള, സുരേഷ് അച്യുത് നായർ, നാരായൺ നായർ, ജയകുമാർ പിള്ള , കൺവെൻഷൻ കോ ചെയർ പ്രദീപ് മേനോൻ എന്നിവർ അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ വാനംപാടി കെ. എസ്സ് . ചിത്ര വിശിഷ്‌ട അതിഥിയായി പങ്കെടുക്കുന്ന ഈ കൺവെൻഷനിൽ മല്ലിക സുകുമാരൻ, നവ്യ നായർ,പ്രിയങ്ക നായർ, അശ്വതി നായർ,ബിജു സോപാനം, വി.കെ. പ്രകാശ്, കാവാലം ശ്രീകുമാർ, മുകുന്ദൻ തുടങ്ങി സനിമ രംഗത്തെ പ്രഗൽഫർ ഇതിനോടകംതന്നെ കൺവെൻഷന് ആശംസ അറിയിച്ചു വരുവാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

ഡോ. സുനന്ദ നായർക്ക് അവാർഡ് നൽകി ആധരിക്കുന്നതിൽ എൻ. എസ് . എസ് ഓഫ് നോർത്ത് അമേരിക്കക്ക് അതിയായ സന്തോഷം ഉണ്ടെന്ന് പ്രസിഡന്റ് സുനിൽ നായർ സെക്രട്ടറി സുരേഷ് നായർ, ട്രഷർ ഹരിലാൽ, വൈസ് പ്രസിഡന്റ് സിനു നായർ, ജോയിന്റ് സെക്രട്ടറി മോഹൻ കുന്നംകാലത്തു, ജോയിന്റ് ട്രഷർ സുരേഷ് നായർ , കൺവെൻഷൻ ചെയർ ശബരി നായർ എന്നിവർ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *