ഡിട്രോയിറ്റ്: കേരള ക്ലബിന്റെ ആഭിമുഖ്യത്തില്‍ മിഷിഗണിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യമായി ഫേസ് ഷീല്‍ഡുകളും, എന്‍-95 മാസ്കുകളും വിതരണം ചെയ്തു. ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍, മറ്റ് ആരോഗ്യസംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഇവ നല്‍കിയത്.
കോവിഡ് 19 എന്ന മഹാമാരിക്കെതിരേയുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ആരോഗ്യ ജീവനക്കാര്‍ക്കുള്ള സമര്‍പ്പണത്തിനു കേരള ക്ലബിന്റെ ആദരവുകൂടിയാണിത്. മിഷിഗണിലെ ആശുപത്രികളിലെ ജീവനക്കാര്‍ക്ക് കേരള ക്ലബിന്റെ നേതൃത്വത്തില്‍ ഉച്ചഭക്ഷണവും വിതരണം ചെയ്തു. ഫേസ് ഷീല്‍ഡുകളും, എന്‍-95 മാസ്കുകളും ആവശ്യമുള്ളവര്‍ താഴെ കാണുന്ന വെബ്‌സൈറ്റിലൂടെ വിവരങ്ങള്‍ നല്‍കിയാല്‍ ഇവ ലഭ്യമാക്കുന്നതാണ്.
www.keralaclub.org/KC-CARES-N95 കൂടുതല്‍ വിവരങ്ങള്‍ക്ക്: അജയ് അലക്‌സ് (248 767 9451).
അലന്‍ ചെന്നിത്തല