ഡാളസ്: ഡാളസ് കൗണ്ടിയില്‍ കോവിഡ് 19 രോഗം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വീണ്ടും റിക്കാര്‍ഡ്. ഡിസംബര്‍ എട്ടാം തീയതി വെള്ളിയാഴ്ച 1206 രോഗികളെയാണ് ഈശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒമ്പത് ദിവസങ്ങള്‍ക്കുള്ളില്‍ ആയിരത്തിലധികം പേരെയാണ് ദിവസേന ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നത്.

വെള്ളിയാഴ്ച 2387 പേര്‍ക്ക് ഡാളസ് കൗണ്ടിയില്‍ കോവിഡ് 19 സ്ഥീരീകരിച്ചു. 21 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഡാളസ് മേയര്‍ എറിക് ജോണ്‍സണ്‍ പറഞ്ഞു. 2019 മാര്‍ച്ചില്‍ രോഗം കണ്ടെത്തിയതിനുശേഷം ഡാളസ് കൗണ്ടിയില്‍ 1,88,287 പേരാണ് രോഗബാധിതരായത്. 1756 പേര്‍ കോവിഡ് 19-നെ തുടര്‍ന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്.

ഡാളസിലെ 25 ആശുപത്രികളിലായി 4664 പേര്‍ കോവിഡ് 19 ചികിത്സയിലാണ്. ഡാളസ് കൗണ്ടിയിലെ ആകെയുള്ള 888 ഐസിയു കിടക്കകളില്‍ 742-ലും രോഗികള്‍ നിറഞ്ഞിരിക്കുന്നു. ഡാളസ് കൗണ്ടിയില്‍ ഇതുവരെ മരിച്ച രോഗികളില്‍ 20 വയസിനു താഴെയുള്ളവരും, 40-നും 60-നും ഇടയിലുള്ളവരും വര്‍ധിച്ചുവരുകയാണ്. 90-നു മുകളില്‍ പ്രായമുള്ളവരുടെ സംഖ്യ പരിമിതമാണ്.

ജനുവരി, ഫെബ്രുവരി മാസങ്ങള്‍ വളരെ നിര്‍ണായകമാണെന്ന് ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് പറഞ്ഞു. കോവിഡ് വാക്‌സിന്‍, ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്കും, ഫ്രണ്ട്‌ലൈന്‍ വര്‍ക്കേഴ്‌സിനും കൊടുക്കുവാനുള്ള അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *