ഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ സെന്ററും, ഡാളസ്സ് കേരള അസ്സോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടാക്‌സ് സെമിനാര്‍ ജനുവരി 18 ശനിയാഴ്ച വൈകിട്ട് 3.30 മുതല്‍ കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് നടത്തുന്നു.

ഡാളസ്സിലെ അറിയപ്പെടുന്ന ഐ ആര്‍ എന്‍ ഓഡിറ്റര്‍ ഹരിപിള്ള ടാക്‌സിന്റെ വിവിധ വശങ്ങളെ കുറിച്ച് വിശദീകരിക്കും. ടാക്‌സ് സെമിനാറില്‍ പങ്കെടുക്കുന്നവരുടെ ചോദ്യങ്ങള്‍ക്ക് വിശദമായ ഉത്തരങ്ങളും ലഭിക്കും.

പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോര്‍ജ് ജോസഫ് വിലങ്ങോലില്‍, പ്രദീപ് നാഗനൂലില്‍ 973 580 8784.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *