ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി.എഫ്.ഡബ്ല്യൂ പ്രോവിന്‍സ് മലയാളം ക്ലാസുകള്‍ ആരംഭിക്കുന്നതായി മലയാള വിഭാഗം ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ. ജോയി പല്ലാട്ടു മഠം അറിയിച്ചു.
നവംബര്‍ ഒന്നാം തീയതി കേരളപ്പിറവിയോടുകൂടി ആരംഭിക്കുന്ന പ്രസ്തുത ക്ലാസുകള്‍ക്ക് ചെയര്‍മാന്‍ സാം മാത്യു, പ്രസിഡന്റ് വര്‍ഗീസ് കയ്യാലക്കകം, സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, ട്രഷറര്‍ രാജന്‍ മാത്യു, വൈസ് ചെയര്‍പേഴ്‌സണ്‍ സുനി ഫിലിപ്പ്, വിമന്‍സ് ഫോറം ചെയര്‍ ജെയ്‌സി ജോര്‍ജ്, വൈസ് പ്രസിഡന്റ് മഹേഷ് പിള്ള, വൈസ് പ്രസിഡന്റ് ജേക്കബ് മാലിക്കറുകയില്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു .ഉത്ഘാടന കര്‍മം റീജിയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ് നിര്‍വഹിക്കും.
ലളിതമായ ഭാഷയില്‍ തയാറാക്കിയ പാഠപുസ്തകവും മറ്റും സൗജന്യമായി നല്‍കുന്നതാണ്. ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ ടീച്ചര്‍മാരെ ആവശ്യമുണ്ടെന്നും ടീച്ചേഴ്‌സിന് പ്രതിഫലം നല്‍കുമെന്നും പ്രൊഫ പല്ലാട്ടുമഠം പറഞ്ഞു. ഡാളസില്‍ എട്ടുമുതല്‍ പതിനഞ്ച് വയസ്സുവരെ വരെ പ്രായമുള്ള കുട്ടികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതിനാല്‍ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മലയാളം പഠിക്കുവാന്‍ സാധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
മലയാളികള്‍ ഉള്ളേടത്തെല്ലാം മലയാളം എന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ദീര്‍ഘവീക്ഷണത്തിനെ താന്‍ അഭിനന്ദിക്കുന്നതായി ഡി. എഫ്. ഡബ്ല്യൂ പ്രോവിന്‍സ് ഫൗണ്ടറും കവിയും ഗ്ലോബല്‍ വൈസ് പ്രെസിഡന്റുംകൂടിയായ പി. സി. മാത്യു എടുത്തുപറഞ്ഞൂ. ഇത്തരം പ്രവര്‍ത്തനങ്ങളാണ് നാം സമൂഹത്തിനു നല്‍കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ പി.എ. ഇബ്രാഹിം ഹാജി, പ്രസിഡന്റ് ഗോപാല പിള്ള, വൈസ് പ്രസിഡന്റ് ജോണ്‍ മത്തായി, ജനറല്‍ സെക്രട്ടറി ഗ്രിഗറി മേടയില്‍, ട്രഷറര്‍ തോമസ് അറമ്പന്‍കുടി, വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. വിജയലക്ഷ്മി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിര്‍ നമ്പിയാര്‍, ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, അഡ്മിന്‍ വൈസ് പ്രസിഡന്റ് എല്‍ദോ പീറ്റര്‍, ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്റ് ജോണ്‍സന്‍ തലച്ചെല്ലൂര്‍, ട്രഷറര്‍ സെസില്‍ ചെറിയാന്‍, വൈസ് ചെയര്‍മാന്‍ ഫിലിപ്പ് മാരേട്ട്, വൈസ് ചെയര്‍ പേഴ്‌സണ്‍ ശാന്താ പിള്ള, ശോശാമ്മ ആന്‍ഡ്രൂസ്, ആലിസ് മഞ്ചേരി, ബെഡ്‌സിലി എബി എന്നീ റീജിയണല്‍ നേതാക്കളും, ടോറോണ്ടോ, ന്യൂ യോര്‍ക്ക്, സൗത്ത് ജേഴ്‌സി, മേരി ലാന്‍ഡ്, ചിക്കാഗോ, അറ്റ്‌ലാന്റ, ഹൂസ്റ്റണ്‍, ഡാളസ്, നോര്‍ത്ത് ടെക്‌സാസ്, ഒക്കലഹോമ, ഫിലാഡല്‍ഫിയ, ഫ്‌ളോറിഡ, ഡി. എഫ്. ഡബ്ല്യൂ എന്നീ പ്രോവിന്‍സുകളും ആശംസകള്‍ അറിയിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം മാത്യു: 972 974 5770, ജോര്‍ജ് വര്ഗീസ്: 214 809 5490, പ്രൊഫ: ജോയ് പല്ലാട്ടുമഠം: 972 510 4612.
പി.പി ചെറിയാന്‍