ഡാളസ്: പ്രമുഖ കണ്‍വെന്‍ഷന്‍ പ്രഭാഷകനും, സുവിശേഷകനുമായ ജോസ് പാണ്ടനാട് ഡാളസ് കാരോള്‍ട്ടന്‍ മാര്‍ത്തോമാ ഇടവകയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വെന്‍ഷനില്‍ മുഖ്യ സന്ദേശം നല്‍കുന്നു.

ഒക്ടോബര്‍ 23 വെള്ളി (നാളെ) മുതല്‍ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ ഞായറാഴ്ച്ച സമാപിക്കും. നിന്റെ ഗൃഹകാര്യം ക്രമത്തില്‍ ആക്കുക (Set your house in order) എന്ന വിഷയത്തെ അധികരിച്ച് കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ദേവാലയത്തില്‍ (1400 W.Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 7 മണിക്ക് ആരംഭിക്കും.

ഫാമിലി സണ്‍ഡേ ആയി ആചരിക്കുന്ന ഒക്ടോബര്‍ 25 ഞായറാഴ്ച്ച രാവിലെ 8 മണിക്ക് ഇംഗ്ലീഷിലും, 10.30 ന് മലയാളത്തിലും വിശുദ്ധകുര്‍ബ്ബാന ശുശ്രുഷയോടെ ആരംഭിക്കുന്ന ആരാധനയ്ക്കു ശേഷം കണ്‍വെന്‍ഷന്റെ സമാപന സന്ദേശം ജോസ് പാണ്ടനാട് നല്‍കും.

യൂട്യൂബ് www.mtcd.org എന്ന വെബ്‌സൈറ്റിലൂടെയും കണ്‍വെന്‍ഷനില്‍ ഏവര്‍ക്കും തത്സമയം പങ്കെടുക്കാവുന്നതാണെന്ന് കണ്‍വീനര്‍ മോളി സജി അറിയിച്ചു. നാളെ മുതല്‍ ആരംഭിക്കുന്ന ഇടവക കണ്‍വെന്‍ഷനിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.പി.തോമസ് മാത്യു, സെക്രട്ടറി സജു കോര എന്നിവര്‍ അറിയിച്ചു.

ഷാജി രാമപുരം

By admin

Leave a Reply

Your email address will not be published. Required fields are marked *