ചിക്കാഗോ സെൻറ്റ് തോമസ് ഓർത്തഡോൿസ് ദേവാലയത്തിൽ എല്ലാ വർഷവും നടത്തി വരുന്ന സമ്മർ ഫെസ്റ്റ്, സെപ്തംബര് 28 ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ 8 മണി വരെ നടത്തപ്പെടുന്നതാണ്. വിവിധങ്ങളായ ഭക്ഷണ സ്റ്റാളുകൾ, കലാപരിപാടികൾ, ഗേമുകൾ തുടങ്ങിയവ ഫെസ്റ്റിന്റെ ആകർഷണങ്ങളാണ്. സമ്മർ ഫെസ്റ്റിന്റെ ടിക്കറ്റ് വില്പനനയുടെ ഉൽഘാടനം, സെപ്തംബര് 1-ആം തീയതി, വികാരി റവ. ഫാ. ഹാം ജോസഫിന്റെ സാനിധ്യത്തിൽ റവ. ഫാ. ഷോൺ തോമസ് ആദ്യ ടിക്കറ്റ് റവ. ഡീക്കൻ ജോർജ് പൂവത്തൂരിന് നൽകികൊണ്ട് നടത്തുകയുണ്ടായി.

സമ്മർ ഫെസ്റ്റിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റികൾ രൂപികരിച്ചു. റവ. ഫാ. ഹാം ജോസഫ് – പ്രസിഡന്റ്, റവ. ഡീക്കൻ ജോർജ് പൂവത്തൂർ – വൈസ് പ്രസിഡന്റ്, ഗോഡ്വിൻ സാമുവൽ – ട്രുസ്ടീ, വിപിൻ ഈശോ എബ്രഹാം – സെക്രട്ടറി, ജോർജ് മാത്യു, റ്റിജിൻ എം തോമസ് എന്നിവർ കോർഡിനേറ്റർസ് ആയും, കൺവീനേഴ്‌സ്, അഡ്വൈസഴ്‌സ്‌, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വോളന്റീർസ് എന്നിവർ ഉൾപ്പെടുന്ന വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

സമ്മർ ഫെസ്റ്റിന്റെ സ്‌പോൺസർഷിപ്, മാർക്കറ്റിംഗ് ടീമുകൾ ഷാജൻ വറുഗീസ്, കോശി ജോർജ്, മണി ഇട്ട്യാവിര, മാത്യു ലാൽ സാമുവൽ എന്നിവരുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.

സമ്മർ ഫെസ്റ്റിന്റെ വരുമാനത്തിന്റെ ഒരു വിഹിതം കേരളത്തിലെ പ്രളയ കെടുതി നേരിടുന്നവർക്കും, ചിക്കാഗോ ന്യൂ ഹോപ്പ് കമ്മ്യൂണിറ്റി ഫുഡ് പാൻട്രിക്കും, പരുമല കാൻസർ സെൻ്ററിനും നൽകുന്നതാണ്.

സമ്മർ ഫെസ്റ്റിൽ പങ്കെടുക്കുന്നതിന് ഏവരെയും, ഇടവകയ്ക്ക് വേണ്ടി വികാരി ഹാം ജോസഫ് അച്ഛൻ സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് :
ഫാ.ഹാം ജോസഫ് (വികാരി) (708) 856-7490
ഗോഡ്‌വിൻ സാമുവേൽ (ട്രസ്റ്റീ) 773-552-7340
വിപിൻ ഈശോ എബ്രഹാം(സെക്രട്ടറി) 980 422 2044

By admin

Leave a Reply

Your email address will not be published. Required fields are marked *