ചിക്കാഗോ: ചിക്കാഗോ സിറ്റിയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് വീണ്ടും സ്റ്റേ അറ്റ് ഹോം സിറ്റി മേയര്‍ ലാറി ലൈറ്റ്ഫുട് ഉത്തരവിട്ടു. നവംബര്‍ 12-ന് വ്യാഴാഴ്ച വൈകിട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് സിറ്റിയില്‍ വീണ്ടും സ്റ്റേ അറ്റ് ഹോം നവംബര്‍ 16 തിങ്കളാഴ്ച മുതല്‍ വരുമെന്ന് മേയര്‍ അറിയിച്ചത്. 30 ദിവസത്തേക്കാണ് ഉത്തരവ് നടപ്പില്‍വരുക.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായും, അടുത്ത ഏഴു ദിവസം വളരെ നിര്‍ണ്ണായകമാണെന്നും സിറ്റി ഹെല്‍ത്ത് കമ്മീഷണര്‍ അറിയിച്ചു. സ്റ്റേ അറ്റ് ഹോം ഉത്തരവ് നിലവില്‍വരുന്നതോടെ ഫേസ് മാസ്കും, സോഷ്യല്‍ ഡിസ്റ്റന്‍സിംഗും കര്‍ശനമായി പാലിക്കണമെന്നും മേയര്‍ അഭ്യര്‍ത്ഥിച്ചു.
നിയമം ലംഘിച്ച് വീടുകളില്‍ പോലും കൂട്ടംകൂടുകയോ, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കാതിരിക്കുകയോ ചെയ്താല്‍ ഫൈന്‍ ഈടാക്കുന്നതാണെന്നും സിറ്റി ഉത്തരവില്‍ പറയുന്നു. പുറത്തും അകത്തും പത്തില്‍കൂടുതല്‍ പേര്‍ കൂട്ടംകൂടരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
നവംബര്‍ 12-ന് വ്യാഴാഴ്ച തുടര്‍ച്ചയായി മൂന്നാം ദിവസവും റിക്കാര്‍ഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇല്ലിനോയ് സംസ്ഥാനത്ത് 12,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പി.പി. ചെറിയാന്‍