വാഷിങ്ടന്‍/ അഹമ്മദബാദ്: രണ്ടു ദിവസത്തെ ഔദ്യോഗളക സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഥമ വനിത മെലനിയായും. അഹമ്മദാബാദിലെ ഗാന്ധി ആശ്രമം സന്ദര്‍ശിക്കുന്നതിനിടെ അവിടെ പ്രത്യേകം തയ്യാറാക്കിയ വെജിറ്റേറിയന്‍ ഇന്ത്യന്‍ മെനു തൊട്ടുപോലും നോക്കാതെ ട്രംമ്പും പ്രഥമ വനിത മെലേനിയായും.

പാചക കലയില്‍ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള പ്രസിദ്ധ ഷെഫ് സുരേഷ് ഖന്നയാണ് പ്രസിഡന്റിനും ടീമിനും വേണ്ടിയും പ്രത്യേക വെജിറ്റേറിയന്‍ ഭക്ഷണം തയാറാക്കിയിരിക്കുന്നത്. പൊട്ടറ്റൊ, ബ്രോക്കിലി തുടങ്ങിയ അടക്കം ചെയ്ത സമോസ, ചോക്ക്‌ലേറ്റ് ചീഫ് കുക്കീസ്, ആപ്പിള്‍പൈ തുടങ്ങിയ ഭക്ഷണം രുചിച്ചു പോലും നോക്കാത്തതില്‍ ആശ്രമം ട്രസ്റ്റി കാര്‍ത്തികേയ് സാരാബായ് അത്ഭുതം പ്രകടിപ്പിച്ചു.

ഇന്ത്യയിലെ ഒരു ബില്യണ്‍ ഹൈന്ദവര്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഗോ മാംസം ഉള്‍ക്കൊള്ളുന്ന ചീസ് ബര്‍ഗര്‍, ഡയറ്റ് കോക്ക്, നല്ലത് പോലെ വേവിച്ച സ്‌റ്റേക്ക്, ഐസ് ക്രീം എന്നീ ട്രംപിന്റെ ഇഷ്ട വിഭവങ്ങളാണ് ഇന്ത്യയിലെത്തിയ ട്രംപ് ഭക്ഷണത്തിനായി കരുതിയിരുന്നത്.

ട്രംപിന്റെ ആരോഗ്യ സുരക്ഷയെ കരുതിയാണോ ഇന്ത്യന്‍ വിഭവങ്ങളോടുള്ള താല്‍പര്യകുറവാണോ പ്രത്യേകം തയ്യാറാക്കിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കുവാന്‍ പ്രേരിപ്പിച്ചതെന്നു വ്യക്തമല്ല.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *