ന്യൂയോര്‍ക്ക്: ഓഗസ്റ്റ് പതിനൊന്നിനു ക്വീന്‍സ് ബല്‍റോസ് ഹില്‍സൈഡ് അവന്യൂവില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നാലുവര്‍ഷംമുമ്പ് തുടങ്ങിവെച്ച സ്വാതന്ത്ര്യദിന പരേഡ് അതിഗംഭീരമായി നടത്തപ്പെട്ടു. അതിന്റെ ഭാഗമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ലീല മാരേട്ട് നേതൃത്വം നല്‍കിയ അതിമനോഹരമായ ഫ്‌ളോട്ട് അത്യന്തം നയനാനന്ദകരമായിരുന്നു.

ഭാരതത്തിന്റെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി, ഭാരതാംബയുടെ പ്രതീകം, ഭാരതത്തിന്റെ എക്കാലത്തേയും വീരനായികയായി അറിയപ്പെടുന്ന ജാന്‍സി റാണി, എന്നീ പ്രതീകങ്ങള്‍ ഏറെ അന്വര്‍ത്ഥമായി. ഇത് രൂപകല്‍പ്പന ചെയ്ത പ്രസിദ്ധമായ കൃഷ്ണ ആര്‍ട്ട് തികച്ചും അനുമോദനം അര്‍ഹിക്കുന്നു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് മൊഹീന്ദര്‍ സിംഗ്, വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, ഫിനാന്‍സ് ചെയര്‍ രവി ചോപ്ര, വിമന്‍സ് ഫോറം ചെയര്‍ ഷാലു ചോപ്ര, സെക്രട്ടറി രാജേന്ദര്‍ ഡിച്ചിപ്പള്ളി, സ്വരണ്‍സിംഗ്, സതീഷ് ശര്‍മ, കുല്‍ബീന്ദര്‍ സിംഗ്, മാലിനി ഷാ, ഐ.ഒ.സി മെമ്പര്‍ ജയിംസ് ഇളംപുരയിടം, റെജീന, വര്‍ഗീസ് തെക്കേക്കര, മറിയാമ്മ തെക്കേക്കര, രാജ് തോമസ്, ഏലിയാമ്മ തോമസ്, ഏബ്രഹാം പെരുമ്പത്ത്, ജെയിനമ്മ മണലേല്‍, ലോന ഏബ്രഹാം എന്നിവരുടെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതായിരുന്നു.

ചെയര്‍മാന്‍ സുബാഷ് കപാഡിയ, പ്രസിഡന്റ് കൃപാല്‍ സിംഗ്, ഹേമന്ദ് ഷാ, ജെസന്‍ ജോസഫ്, വി.എം. ചാക്കോ എന്നിവരുടെ നേതൃത്വം ഏറെ പ്രശംസാര്‍ഹമാണ്. സൗത്ത് ഇന്ത്യന്‍ ഹോളിവുഡ് താരം ശ്വേത മേനോന്‍, ബോളിവുഡ് സെലിബ്രിറ്റി പ്രാചി ഷാ, ബോളിവുഡ് താരം ഓമി വൈദ്യ എന്നിവരുടെ സാന്നിധ്യ സഹകരണങ്ങള്‍ പരിപാടികളുടെ മാറ്റുകൂട്ടി. കേരളീയരുടെ തനത് കലാരൂപമായ ചെണ്ടമേളവും നാദസ്വരവും മറ്റും സ്വദേശ പ്രതീതി ഉണര്‍ത്തുന്നവയായിരുന്നു. പോലീസ്, ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പരേഡിനു മുന്നില്‍ മാര്‍ച്ചു ചെയ്തു.

പൊതുസമ്മേളനത്തില്‍ കോണ്‍ഗ്രസ് മാന്‍ ടോം സ്വാസി, സെനറ്റര്‍ കെവിന്‍ തോമസ്, സെനറ്റര്‍ അന്ന കാപ്ലന്‍, സെനറ്റര്‍ ഡേവിഡ് വെപ്രിന്‍ എന്നിവര്‍ കമ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൈറ്റേഷന്‍സ് വിതരണം ചെയ്തു. വിവിധ കലാപരിപാടികളോടെ ചടങ്ങുകള്‍ക്ക് സമാപനം കുറിച്ചു.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *