ഫിലാഡല്‍ഫിയ: ചരിത്ര നഗരമായ ഫിലാഡല്‍ഫിയയിലെ ക്രിസ്റ്റോസ് മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 23-നു ഞായറാഴ്ച പ്രിന്‍സ് വര്‍ഗീസ് മഠത്തിലേത്ത് കശീശ്ശാ നിര്‍വഹിച്ചു. കേരളത്തനിമയില്‍ നിലവിളക്ക് തെളിയിച്ച് 2020 പ്രവര്‍ത്തന പരിപാടിയുടെ ആരംഭം കുറിച്ചു.

പ്രിന്‍സ്റ്റന്‍ സര്‍വകലാശാല ഡോക്ടറല്‍ വിദ്യാര്‍ത്ഥിയും മികച്ച പ്രാസംഗീകനുമായ പ്രിന്‍സ് വര്‍ഗീസ് മഠത്തിലേത്ത് കശീശ്ശാ തന്റെ സന്ദേശത്തിലൂടെ ‘മുമ്പുള്ളവയെ ഓര്‍ക്കാതെ കഴിഞ്ഞുപോയതില്‍ നിന്നു ആര്‍ജ്ജവം ഉള്‍ക്കൊണ്ട് മുമ്പോട്ടു പോകുക, മരുഭൂമിയില്‍ ഒരു വഴിയും നിര്‍ജന പ്രദേശത്ത് നദിയും ഉണ്ടാകും’ എന്നു വന്നുകൂടിയവരെ ഓര്‍മ്മപ്പെടുത്തി.

സമ്മേളനത്തില്‍ യുവജനസഖ്യം പ്രസിഡന്റ് അനീഷ് തോമസ് അനീഷ് തോമസ് കശീശാ അധ്യക്ഷത വഹിച്ചു. കുമാരി മേഘ റജി ബൈബിള്‍ വചനം വായിച്ചു. വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ ജോസ് എല്ലാ സഖ്യം പ്രവര്‍ത്തകര്‍ക്കും സ്വാഗതം ആശംസിച്ചു.

സെക്രട്ടറി ക്രിസ്റ്റി മാത്യു പുതിയ വര്‍ഷത്തെ രൂപരേഖ അവതരിപ്പിച്ചു. വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഭദ്രാസനത്തിന്റെ “ലൈറ്റ് ടു ലൈഫ്’ പദ്ധതിയുമായി ചേര്‍ന്നു ആറു കുട്ടികളുടെ വിദ്യാഭ്യാസം അഞ്ചു വര്‍ഷത്തേക്ക് ഏറ്റെടുക്കാന്‍ തീരുമാനിച്ചതിലൂടെ ക്രിസ്തുവിന്റെ പങ്കുവെയ്ക്കലിന്റെ മാതൃക സമൂഹത്തിനു പകരുവാന്‍ സാധിക്കുമെന്നു പദ്ധതികളിലൂടെ യുവജനസഖ്യം സമൂഹത്തിനുള്ള സന്ദേശം നല്‍കി.

തുടര്‍ന്നു ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ് അയച്ചു തന്ന ക്രിസ്റ്റോസ് മാര്‍ത്തോമാ യുവജനസഖ്യത്തിനുള്ള അംഗീകാരപത്രം സെക്രട്ടറി വായിക്കുകയും ചെയ്തു. സഖ്യം ഖജാന്‍ജി പ്രിന്‍സ് ജോണ്‍ കൃതജ്ഞത പറഞ്ഞു. സമ്മേളനം സജീവ സഖ്യം പ്രവര്‍ത്തകരുടേയും, മുന്‍കാല പ്രവര്‍ത്തകരുടേയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

By admin

Leave a Reply

Your email address will not be published. Required fields are marked *