ന്യൂയോര്‍ക്ക്: കോവിഡ് 19 രോഗത്തെ തുടര്‍ന്നു 3 പേര്‍ കൂടി മരിച്ചതോടെ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച ഓഫീസര്‍മാരുടെ എണ്ണം 23 ആയെന്നു ഏപ്രില്‍ 13-നു തിങ്കളാഴ്ച എ.വൈ.പി.ഡിയുടെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജെഫ്‌റി സ്കാല്‍ഫ്, റെയ്മണ്ട് എമ്പിയര്‍ എന്നീ രണ്ട് ഡിക്ടറ്റീവ് ഓഫീസര്‍മാരും ആക്‌സിലറി ക്യാപ്റ്റന്‍ മുഹമ്മദ് റഹ്മാനുമാണ് മരിച്ചതെന്നു ഡിക്ടറ്റീവ് എന്‍ഡോവ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് പോള്‍ പറഞ്ഞു.

നാലു ഡിക്ടറ്ററ്റീവ് ഓഫീസര്‍മാര്‍, അഞ്ച് സ്കൂള്‍ സേഫ്റ്റി ഏജന്‍സീസ്, രണ്ട് അഡ്മിനിസ്‌ട്രേറ്റീവ്‌സ്, ഒരു കമ്യൂണിക്കേഷന്‍ ഏജന്റ്, രണ്ട് കസ്റ്റോഡിയന്‍സ്, അഞ്ച് ആക്‌സിലറി ഓഫീസര്‍മാര്‍ എന്നിവരാണ് കൊറോണ വൈറസിനെ തുടര്‍ന്നു ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനു നഷ്ടമായത്.

വിശ്രമമില്ലാതെ ന്യൂയോര്‍ക്കിനെ സംരക്ഷിക്കുന്നതിനും, കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനും ശ്രമിച്ചവരായിരുന്നു മരണത്തിനു കീഴടങ്ങിയതെന്നും, അവരുടെ കുടുംബത്തിനു ആശ്വാസവും സമാധനവും ലഭിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നതായും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *