ഒട്ടാവ: കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ കോക്കനട്ട് ലഗൂണ്‍, താലി എന്നീ റസ്റ്റോറന്റുകള്‍ നടത്തിവരുന്ന ജോ തോട്ടുങ്കല്‍ മലയാളികള്‍ക്ക് അഭിമാനമായി. കോവിഡ് 19 മഹാമാരി എല്ലാ ലോക രാജ്യങ്ങളേയും പോലെ കാനഡയേയും പിടിച്ചുലച്ചപ്പോള്‍ എല്ലാ സര്‍ക്കാരുകളേയും പോലെ കനേഡിയന്‍ സര്‍ക്കാരും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന ജോ തോട്ടുങ്കലിന്റെ ഒട്ടാവയിലുള്ള രണ്ട് റെസ്റ്റോറന്റുകളും ഈ അവസരത്തില്‍ അടച്ചിടേണ്ടിവന്നു. എന്നാല്‍ ആ അവസരം ഒട്ടും പാഴാക്കാതെ ഒട്ടാവ പാര്‍ലമെന്റ് ഹാളിനു തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന താലി റെസ്റ്റോറന്റിന്റെ അടുക്കള അദ്ദേഹം കമ്യൂണിറ്റി കിച്ചണാക്കി മാതൃക കാട്ടി.

മാര്‍ച്ച് പകുതിയോടുകൂടി ആരംഭിച്ച ഈ കമ്യൂണിറ്റി കിച്ചന്‍ വഴി നിരാലംബരും ഭവനരഹിതരുമായ ആയിരക്കണക്കിനു പാവപ്പെട്ട ജനങ്ങള്‍ക്ക് ദിവസംതോറും ഭക്ഷണം നല്‍കിവരുന്നു. ഈ ലോക്ഡൗണ്‍ കാലത്ത് ഇതുവരെ 40,000-ല്‍പ്പരം ആളുകള്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു.

കോവിഡ് 19 ലോക്ഡൗണ്‍ കാലയളവിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി കനേഡിയന്‍ ഗവണ്‍മെന്റ് ‘ദ ബെസ്റ്റ് കമ്യൂണിറ്റി ബില്‍ഡര്‍’ അവാര്‍ഡിന് ജോയെ തെരഞ്ഞെടുത്തു. കുടുംബമായി ഒട്ടാവയില്‍ താമസിക്കുന്ന അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബം എന്നും കൈത്താങ്ങ് നല്‍കിവരുന്നു. ഭാര്യ: സുമ തോട്ടുങ്കല്‍. മക്കള്‍: മറിയം, മാത്യു, മൈക്കിള്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *