നൊവേഡ: നേവല്‍ കൊറോണ വൈറസ് പൂര്‍ണമായ അപ്രത്യക്ഷമായ ഒരാളില്‍ വീണ്ടും വൈറസ് പ്രത്യക്ഷപ്പെട്ട സംഭവം അമേരിക്കയില്‍ ആദ്യമായി നൊവേഡ സംസ്ഥാനത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അവശ്യ സര്‍വീസിലുള്ള സാമാന്യം ആരോഗ്യമുള്ള 25 വയസുകാരനില്‍ കഴിഞ്ഞ മാര്‍ച്ച് മാസമാണ് കോവിഡ് 19 ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ചുമയും തൊണ്ടവേദനയും തലവേദനയും, തലചുറ്റലും, വയറിളക്കവുമാണ് ഈ രോഗിയില്‍ കണ്ടെത്തിയതെന്ന് വാഷ് കൗണ്ടി ഹെല്‍ത്ത് സിബ്രക്ട് സീനിയര്‍ എപ്പിഡിമിയോളജിസ്റ്റ് ഹെതര്‍ കെവിന്‍ പറഞ്ഞു.

മാസ്ക് ധരിക്കണമെന്ന നിര്‍ബന്ധമില്ലാതിരുന്ന സമയത്തായിരുന്നു ഇത്. ഏപ്രില്‍ 18-ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാ രോഗലക്ഷണങ്ങളും മാറിയതിനെ തുടര്‍ന്ന് ഏപ്രില്‍ 27-ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. മെയ് 31-ന് വീണ്ടും അസ്വസ്ഥത പ്രകടമായതിനെ തുടര്‍ന്ന് ജൂണ്‍ അഞ്ചിന് ഇയാള്‍ ഡോക്ടറുടെ വിദഗ്ധാഭിപ്രായം തേടി. അതോടൊപ്പം രക്തത്തിലെ ഓക്‌സിജന്റെ അളവില്‍ കുറവും അനുഭവപ്പെട്ടു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ വൈറസ് പോസിറ്റീവീണെന്ന് സ്ഥിരീകരിച്ചു. ജൂണ്‍ അഞ്ചിനു തന്നെ ഇയാളുടെ കൂടെ താമസിച്ചിരുന്ന മാതാപിതാക്കളില്‍ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തരതമ്യേന ശക്തിയുള്ള വൈറസുകളായിരിക്കാം രണ്ടാമതും ഇയാളില്‍ പ്രവേശിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇപ്പോള്‍ രോഗത്തില്‍ നിന്നും മോചനം ലഭിച്ചെങ്കിലും ഒരു വലിയ ചോദ്യമാണ് ഇത് ഉയര്‍ത്തിയിരിക്കുന്നത്.

ഒരിക്കല്‍ വൈറസ് ശരീരത്തില്‍ പ്രത്യേക്ഷപ്പെട്ട് സുഖപ്പെട്ടതിനുശേഷം വീണ്ടും എത്രകാലം ഈ രോഗി സുരക്ഷതമായിരിക്കുമെന്നതില്‍ ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *