കൊറോണ വൈറസിനേക്കാൾ വലിയവനാണ് ദൈവം – വിശ്വാസ സമൂഹത്തെ ധൈര്യപ്പെടുത്തിയ ബിഷപ്പ് കൊവിഡിനു കീഴടങ്ങി

വെർജീനിയ :- കൊറോണ വൈറസിനേക്കാൾ എത്രയോ വലിയവനാണ് ദൈവമെന്നും ഭയപ്പെടേണ്ടതില്ലെന്നും വിശ്വാസി സമൂഹത്തിന് ധൈര്യം നൽകിയ ബിഷപ്പിനെ കൊവിഡ് 19 കീഴടക്കി. ഈസ്റ്ററിന്റെ തലേന്നാണ് ബിഷപ്പ് മരണത്തിനു കീഴടങ്ങിയത്.

നോർത്ത് ചെസ്റ്റർ ഫീൽഡിലെ ന്യൂ ഡെലിവറൻസ് ഇവാഞ്ചലിക്കൻ ചർച്ച് ബിഷപ്പാണ് ജെറാൾഡ് ഒ ഗ്ലെൻ .മാർച്ച് 22നായിരുന്നു ചർച്ചിൽ ആരാധനയ്ക്കായ് എത്തിച്ചേർന്ന വിശ്വാസ സമൂഹത്തിന് ആത്മധൈര്യം പകരുന്ന പ്രസംഗം ബിഷപ്പ് നടത്തിയത്.
സോഷ്യൽ ഡിസ്റ്റൻസ് സൂക്ഷിക്കണമെന്ന അധികൃതരുടെ ഉത്തരവ് നിലനിൽക്കെയാണ് മാർച്ച് 22 ന് ബിഷപ്പ് ആരാധന സംഘടിപ്പിച്ചത്.എന്നാൽ മാർച്ച് 30നാണ് വെർജിനിയ ഗവർണർ സ്റ്റേ അറ്റ് ഹോം ഉത്തരവിറക്കിയത്.

മാർച്ച് 22ന്നു ശേഷം ബിഷപ്പിനും ഭാര്യക്കും കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി.തുടർന്ന് പനിയും ശ്വാസം മുട്ടും ബാധിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

മാർച്ച് 22-നു ബിഷപ്പ് നടത്തിയ പ്രസംഗം അധികൃതരെ നിഷേധിക്കുന്നതിനായിരുന്നില്ല, മറിച്ച് വിശ്വാസികൾക്ക് ധൈര്യം പകരുന്നതിനായിരുന്നുവെന്ന് മകൾ പിന്നീട് പറഞ്ഞു. ദൈവത്തിന്റെ സൗഖ്യദായക ശുശ്രൂഷയിൽ തങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ഇവർ കൂട്ടിച്ചേർത്തു. ഭൂമിയിലെ ശുശ്രൂഷ പൂർത്തിയാക്കി വിശ്രമത്തിലേക്ക് പ്രവേശിച്ചിരിക്കയാണെന്നാണ് സഹ വിശ്വാസികൾ പറഞ്ഞത്.

പി.പി.ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *