ന്യൂജേഴ്‌സി കേരള ഹിന്ദുസ് ഓഫ് ന്യൂജേഴ്‌സി (കെ.എച്ച്.എന്‍.ജെ) 2019- 2021 നേതൃത്വ നിര സ്ഥാനമേറ്റെടുത്തു. ന്യൂജേഴ്‌സിയിലെ ഹിന്ദു സമൂഹത്തിനു സുപരിചിതനായ സഞ്ജീവ് കുമാര്‍ നായരുടെ നേതൃത്വത്തില്‍ യുവരക്തത്തിനും പരിചയസമ്പന്നതക്കും മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ഒരു സംഘം ന്യൂജേഴ്‌സി മലയാളികളാണ് കെ.എച്ച്.എന്‍.ജെയുടെ മുന്‍നിരക്കാര്‍

പ്രസിഡന്റ് : സഞ്ജീവ് കുമാര്‍ നായര്‍
സെക്രട്ടറി : ലത നായര്‍
വൈസ് പ്രസിഡന്റ്: രവി കുമാര്‍
ട്രഷറര്‍: രഞ്ജിത് പിള്ള
കള്‍ച്ചറല്‍ സെക്രട്ടറി: റുബീന സുധര്‍മന്‍
ജോയിന്റ് സെക്രട്ടറി: സജിത്ത് ഗോപിനാഥ്
ജോയിന്റ് ട്രഷറര്‍: അജിത് പ്രഭാകര്‍
മീഡിയ & കമ്മ്യൂണിക്കേഷന്‍സ് : തുമ്പി ആന്‍സൂദ്
കോര്‍ഡിനേറ്റര്‍: സുരേഷ് തുണ്ടത്തില്‍ & സിജി ആനന്ദ്

അമേരിക്കന്‍ മലയാളി ഹിന്ദു സമൂഹത്തിന്റെ മാതൃ സംഘടനയായ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.എച്ച്.എന്‍.എ) ന്യൂജേഴ്‌സി ചാപ്റ്ററാണ് കെ.എച്ച്.എന്‍.ജെ. കെ.എന്‍.എ.എ ദേശീയ അധ്യക്ഷ ഡോക്ടര്‍ രേഖാ മേനോന്റെ നേതൃത്വത്തില്‍ അടുത്ത ആഴ്ച ന്യൂജേഴ്‌സിയില്‍ നടക്കുന്ന കെ.എച്ച്.എന്‍.എ ദേശീയ ഹിന്ദു കണ്‍വെന്‍ഷന്റെ വൈസ് ചെയര്മാന് കൂടിയാണ് സഞ്ജീവ്.

ന്യൂ ജേഴ്‌സിയിലെ മലയാളി ഹിന്ദു ഹിന്ദു സമൂഹത്തിനു ഒരു പുതിയ ദിശാ ബോധം നല്‍കാന്‍ കഴിയുമെന്ന പ്രത്യാശ പുതിയ പ്രസിഡന്റ് സഞ്ജീവ് കുമാര്‍ പ്രകടിപ്പിച്ചു. മലയാളി ഹിന്ദു സമൂഹത്തിന്റെ അടുത്ത തലമുറയ്ക്ക് ഉപകാരപ്രദമായ വൈവിധ്യമാര്‍ന്ന നിരവധി സാമൂഹിക സാംസ്കാരിക പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന്‌നും സഞ്ജീവ് അറിയിച്ചു. കൂടാതെ ന്യൂ ജേഴ്‌സി യിലെ മലയാളി ഹിന്ദു സമൂഹത്തിന്റെ ഉന്നമനത്തിനായി മറ്റു സാമൂഹിക, മത, സാംസ്കാരിക സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു.

സ്ഥാനമൊഴിയുന്ന കെ.എച്ച്.എന്‍.ജെ. പ്രസിഡന്റ് മധു ചെറിയേടത്തും, കെ.എച്ച്.എന്‍.ജെ. എക്‌സിക്യൂട്ടിവ് , അഡൈ്വസറി കമ്മിറ്റികളും പുതിയ നേതൃത്വനിരക്കു ആശംസകള്‍ നേര്‍ന്നു . കെ.എച്ച്.എന്‍.ജെയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങള്‍ നല്‍കാന്‍ പ്രതിഞ്ജാബദ്ധരാണെന്ന് സ്ഥാനമൊഴിയുന്ന കെ.എച്ച്.എന്‍.ജെ. നേതൃത്വം അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *