ഫ്‌ളോറിഡാ: ഫ്‌ളോറിഡാ മാര്‍ട്ടിന്‍ കൗണ്ടി സൗത്ത് ഈസ്റ്റ് പാര്‍ക്ക്വെ ഡ്രൈവിലുള്ള വീട്ടില്‍ ഒമ്പത് മാസം പ്രായമുള്ള പെണ്‍ കുട്ടിയെ ബാത്ത്ടബിലിരുത്തി മാതാവ് മയങ്ങിപ്പോയത് കുട്ടിയുടെ ജീവന്‍ അപഹരിച്ചു.

ഡിസംബര്‍ 20 വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ബാത്ത്ടബില്‍ കുട്ടിയെ ഇരുത്തിയ ശേഷം മാതാവ് ഉറങ്ങിപ്പോയതാണ് മരണകാരണമെന്ന് പറയപ്പെടുന്നു.

ഏകദേശം 20 മിനിട്ടിന് ശേഷം ഉറക്കം ഉണര്‍ന്ന മാതാവ് ശ്വാസം കിട്ടാതെ ശരീരമാസകലം നീല നിറമായി മാറിയ കുട്ടിയെയാണ് ഇതേ സമയത്ത് കുട്ടിയുടെ പിതാവും ഉറക്കത്തിലായിരുന്നുവെന്ന് മാര്‍ട്ടിന്‍ കൗണ്ടി ഷെറിഫ് വില്യം സിന്‍ഡര്‍ പറയുന്നു.

വീട്ടിലുള്ളവര്‍ ഉടന്‍ പോലീസിനെ വിളിച്ച് വിവരം അറിയിച്ചു. പോലീസ് എത്തുമ്പോള്‍ കുട്ടിയുടെ പിതാവ് സി പി ആര്‍ നല്‍കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

9 മാസം പ്രായമുള്ള കുട്ടിയെ ബാത്ത്ടബില്‍ തനിച്ചാക്കി എന്നത് സംശയാസ്പദമാണെന്നാണ് പോലീസ് പറയുന്നത്. മാതാപിതാക്കള്‍ക്ക് മൂന്ന് കുട്ടികളാണുള്ളത്. മൂന്ന് തവണ പോലീസ് വിവിധ കാരണങ്ങളാല്‍ ഈ വീട്ടില്‍ എത്തിയിരുന്നു. സംഭവത്തെ കുറിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ചില്‍ഡ്രന്‍ ആന്റ് ഫാമിലീസുമായി സഹകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് രണ്ട് കുട്ടികളെ വീട്ടില്‍ നിന്നും മാറ്റി വീട് സീല്‍ ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *