ഹൂസ്റ്റണ്‍: കാമുകി സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടര്‍ന്ന് വെടിവച്ചു കൊലപ്പെടുത്തിയ മുന്‍ കാമുകന്‍ മാന്‍ ഓസ്റ്റിന്‍ ഹെയ്‌സിനെ(21) കണ്ടെത്താന്‍ പോലീസ് പൊതുജനത്തിന്റെ സഹായമഭ്യര്‍ഥിച്ചു.

ഒക്ടോബര്‍ 19 ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്കായിരുന്നു സംഭവം. 20 വയസുള്ള ജൂലി ഡി ലഗാര്‍സ, ഹെയ്‌സിനെ ഉപേക്ഷിച്ചു പുതിയ കാമുകനുമായി ട്രക്കില്‍ യാത്ര ചെയ്യവേയാണ് പഴയ കാമുകന്‍ പിന്തുടര്‍ന്ന് വെടിയുതിര്‍ത്തത്.

തലയില്‍ വെടിയേറ്റ ജൂലിയെ മെമ്മോറിയല്‍ ഹെര്‍മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. കൂടെ സഞ്ചരിച്ചിരുന്ന യുവാവ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സ്പ്രിംഗ് സൈപ്രസ്, നോര്‍ത്ത് വെസ്റ്റ് ഹൈവേയില്‍ വച്ചായിരുന്നു വെടിവയ്പുണ്ടായത്.

ഹെയ്‌സി സഞ്ചരിച്ചിരുന്ന വൈറ്റ് ടൊയോട്ട പിന്നീട് സ്ക്കിന്നര്‍ റോഡില്‍ ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തി. ഹെയ്‌സിനെതിരെ കൊലക്കുറ്റത്തിനു കേസെടുത്തതായി ഹാരിസ് കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു.

പ്രതി ഹെയ്‌സിനെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ 713 274 9100 നമ്പറിലോ, ക്രൈം സ്‌റ്റോപ്പേഴ്‌സ് 713 222 8477 നമ്പറിലോ വിളിച്ചറിയിക്കണമെന്ന് ഷെറിഫ് ഓഫിസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *