ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കഴിഞ്ഞ നവംബര്‍ 3നു കാണാതായ യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ നിന്നു കണ്ടെടുത്തു. രണ്ടു കുട്ടികളുടെ മാതാവ് കൂടിയായ ഡെസ്റ്റിനി സ്‌മോത്തേഴ്‌സ് എന്ന യുവതിയുടെ മൃതദേഹമാണ് ക്വീന്‍സില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നു കണ്ടെടുത്തത്.

മാലിന്യങ്ങള്‍ കൂട്ടിയിടുന്ന ഭാഗത്താണ് മൃതദേഹവുമായി കാര്‍ കിടന്നിരുന്നത്. കാറിന്റെ ടയര്‍ മാറ്റിയിടുന്നതിനായി മറ്റൊരു ടയര്‍ ഉണ്ടോ എന്നു നോക്കിയപ്പോഴാണ് ഡിക്കിക്കുള്ളില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്.

നവംബര്‍ 3ന് 26–ാം ജന്മദിനം ആഘോഷിച്ച ശേഷം പുറത്തുപോയ ഡെസ്റ്റിനിയെ കാണാതാകുകയായിരുന്നു. അവസാനമായി കണ്ടത് കാമുകനൊപ്പമാണ്. കാണാതായ ദിവസം ഡെസ്റ്റിനിയും കാമുകനുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും ഇവര്‍ പഴ്‌സും താക്കോലും കാറിനുളളില്‍ ഇട്ടു കാറില്‍ നിന്ന് ഇറങ്ങിപ്പോെയന്നുമാണു കാമുകന്റെ വീട്ടുകാര്‍ അറിയിച്ചത്. സംഭവദിവസം ഡെസ്റ്റിനി ധരിച്ചിരുന്ന വസ്ത്രങ്ങളും മൃതദേഹത്തില്‍ നിന്നു ലഭിച്ചു.

മരണകാരണം എന്തെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടതുണ്ടെന്നു സീനിയര്‍ ന്യൂയോര്‍ക്ക് പൊലീസ് ഡിപാര്‍ട്‌മെന്റ് അധികൃതര്‍ അറിയിച്ചു. കാമുകനെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹത്തെ ചോദ്യം ചെയ്ത ശേഷമേ വിശദവിവരങ്ങള്‍ ലഭിക്കുകയുള്ളൂ എന്നും പൊലീസ് പറഞ്ഞു.

കുട്ടികളെയും കുടുംബാംഗങ്ങളെയും വളരെയധികം സ്‌നേഹിച്ചിരുന്ന നല്ലൊരു മാതാവായിരുന്നു ഡെസ്റ്റിനിയെന്നു സുഹൃത്തുക്കള്‍ അറിയിച്ചു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *