ന്യുയോര്‍ക്ക്:അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഇന്ന് സെനറ്റ് അംഗത്വം രാജിവെയ്ക്കും. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ബുധനാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായിട്ടാണ് സെനറ്റ് അംഗത്വം രാജിവെയ്ക്കുന്നത്. അതേസമയം വൈസ് പ്രസിഡന്റ് എന്ന നിലയില്‍ കമലാ ഹാരിസ് തന്നെയാകും സെനറ്റിന്റെ അദ്ധ്യക്ഷ പദവിയിലിരിക്കുക. രാജിക്കാര്യം കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസോമിനെ അറിയിച്ചു.
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് കമലയുടെ പകരക്കാരെ നിയോഗിക്കാനുളള നടപടി നേരത്തെ ആരംഭിച്ചിരുന്നു. കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ പദവിയില്‍ നിന്ന് 2016 ലാണ് കമലാ ഹാരിസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2017 ജനുവരിയിലായിരുന്നു സത്യപ്രതിജ്ഞ. 2022 വരെയാണ് കമലാഹാരിസിന്റെ സെനറ്റ് കാലാവധി.
പി.പി. ചെറിയാന്‍