എൻ. എസ് . എസ് ഓഫ് നോർത്ത് അമേരിക്കയുടെ ഈ വർഷത്തെ അവാർഡ് നൈറ്റ് തിരുവനന്തപുരത്തുള്ള ഉദയ പാലസ് കൺവെൻഷൻ സെന്ററിൽ വെച്ച് മാർച്ച് 7 ശനിയാഴ്ച നാലുമണി മുതൽ നടത്തും.അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി മുഖ്യ അഥിതി ആയിരിക്കും.
കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര തെളിയിച്ച ആളുകളെ എൻ. എസ് . എസ് ഓഫ് നോർത്ത് പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നത്. അവാർഡ് ഔദ്യോഗിക ചടങ്ങ് പ്രൗഢഗംഭീരവും, ഏറ്റവും കൂടുതൽ അമേരിക്കൻ മലയാളികൾ പങ്കെടുക്കുന്ന അവാർഡ് ദാന ചടങ്ങുമാക്കി മാറ്റുവാനാണ് ഭാരവാഹികൾ ശ്രമിക്കുന്നത് .
നമ്മുടെ സമൂഹത്തിൽ നല്ല കാര്യങ്ങൾ ചെയ്തവരെ ആദരിക്കുന്നത് സമൂഹങ്ങളുടെ സാംസ്ക്കാരിക പ്രതിഫലനമാണ് എന്ന തിരിച്ചറിവാണ് ഇങ്ങനെ ഒരു അവാർഡ് ചടങ്ങു നടത്താൻ പ്രേരിപ്പിച്ചത് എന്ന് എൻ. എസ് . എസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് സുനിൽ നായർ അഭിപ്രായപ്പെട്ടു .
എൻ. എസ് . എസ് ഓഫ് നോർത്ത് അമേരിക്കയുടെ ഈ അവാർഡ് നൈറ്റ് വിജയപ്രദമാക്കാൻ ആയി പ്രസിഡൻറ് സുനിൽ നായർ നാഷണൽ കമ്മിറ്റി മെംബേർസ് ആയ അപ്പുകുട്ടൻ പിള്ളൈ, ഉണ്ണികൃഷ്ണൻ നായർ, ന്യൂ ജേഴ്‌സി റീജണൽ വൈസ് പ്രസിഡന്റ് ഡീറ്റ നായർ ,ഗോൾഡ് സ്പോൺസർ ഡോ. രാമൻ പ്രേമചന്ദ്രൻ എന്നിവർ കേരളത്തിൽ എത്തി ഇതിന് നേതൃത്വം നൽകുന്നു.
ഇന്ത്യയിലെ പ്രമുഖ കലാകാരന്മാരുടെയും കലാകാരികളുടെയും ഡാൻസ് പ്രോഗ്രാമുകൾ, സിനിമ പിന്നണി ഗായകരുടെ ഗാനങ്ങളും, നാടൻ കലാരൂപങ്ങളും എക്കെ ഉൾപ്പെടുത്തി ഈ അവാർഡ് ചടങ്ങുകൾ അവിസ്മരണീയമാക്കാൻ കമ്മിറ്റി ശ്രമിക്കുന്നുണ്ട് . എൻ. എസ് . എസ് ഓഫ് നോർത്ത് അമേരിക്ക ഈ അവസരത്തിൽ കലാമണ്ഡലത്തിലെ സീനിയർ കലകകാരന്മാരെയും ആദരിക്കുന്നതായിരിക്കും.
ഈ ചരിത്ര മാമങ്കത്തിൽ നീങ്ങളും ഒരു ഭാഗമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നതായി .എൻ. എസ് . എസ് ഓഫ് നോർത്ത് അമേരിക്കയുടെ ഭാരവാഹികൾ ആയ പ്രസിഡന്റ് സുനിൽ നായർ സെക്രട്ടറി സുരേഷ് നായർ, ട്രഷർ ഹരിലാൽ, വൈസ് പ്രസിഡന്റ് സിനു നായർ, ജോയിന്റ് സെക്രട്ടറി മോഹൻ കുന്നംകാലത്തു, ജോയിന്റ് ട്രഷർ സുരേഷ് നായർ , കൺവെൻഷൻ ചെയർ ശബരി നായർ എന്നിവർ അറിയിച്ചു.
ശ്രീകുമാർ ഉണ്ണിത്താൻ